Skip to main content

ഇമ്പിച്ചിബാവ ഭവന പദ്ധതി അവസാനഘട്ടത്തിലേക്ക് - ഇതുവരെ ചെലവഴിച്ചത് പത്ത് കോടിയോളം

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായുള്ള ഇമ്പിച്ചിബാവ ഭവന നിര്‍മാണ പദ്ധതി പ്രകാരം മലപ്പുറം ജില്ലയില്‍ ഈ സാമ്പത്തിക വര്‍ഷം തുക അനുവദിച്ചവരുടെ ധനസഹായ വിതരണം അവസാനഘട്ടത്തിലേക്ക്. സ്വന്തമായി വീടില്ലാത്തതും രണ്ടുസെന്റ് ഭൂമിയെങ്കിലുമുള്ളവരുമായ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്കായാണ് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴില്‍ പദ്ധതി പ്രകാരം വീട് നിര്‍മ്മിച്ചു നല്‍കുന്നത്.
ഈ സാമ്പത്തിക വര്‍ഷം ജില്ലയില്‍ 433 ഗുണഭോക്താക്കള്‍ക്കായി 9,63,05,000 രൂപ ഇതിനകം അനുവദിച്ചു. ജില്ലയില്‍ 450 കുടുംബങ്ങളാണ് 2017-18 വര്‍ഷത്തില്‍ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഇതില്‍ 442 ഗുണഭോക്താക്കളാണ് എഗ്രിമെന്റ് വെച്ചത്. ഇവരില്‍ 433 കുടുംബങ്ങള്‍ക്ക് ആദ്യഗഡുവായി 2,02,20,000 രൂപ അനുവദിച്ചു. 302 കുടുംബങ്ങള്‍ക്കു രണ്ടാം ഗഡുവായി 4,07,45,000 രൂപ വിതരണം ചെയ്തു. മൂന്നാംഗഡു ഇനത്തില്‍ 194 കുടുംബങ്ങള്‍ക്കായി 3,53,40,000 രൂപയും നല്‍കി. ഇതു കൂടാതെ 179 കുടുംബങ്ങള്‍ക്ക് ഭവന പുനരുദ്ധാരണത്തിനായി 6,97,5000 രൂപയും ഇതിനകം അനുവദിച്ചിട്ടുണ്ട്.
 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 260 കുടുംബങ്ങള്‍ക്കാണ് വീട് അനുവദിച്ചിരുന്നത്. ഇതില്‍ എഗ്രിമെന്റ് വെച്ച 252 കുടുംബങ്ങള്‍ക്കും ഒന്നാം ഗഡുവും 242 കുടുംബങ്ങള്‍ക്ക് രണ്ടാം ഗഡുവും അനുവദിച്ചു. 220 കുടുംബങ്ങള്‍ക്ക് മൂന്നാം ഗഡുവും ആകെ ഈയിനത്തില്‍ 5,93,50,000 രൂപയാണ് ചെലവഴിച്ചത്. 220 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു. 32 വീടുകള്‍ മാത്രമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകാനുള്ളത്. അവയും ഈ മാര്‍ച്ചിനകം പൂര്‍ത്തിയാവും. 

date