Skip to main content

കിറ്റ്‌കോ ഉന്നത ഉദ്യോഗസ്ഥ സംഘം സ്‌കൂളുകള്‍ സന്ദര്‍ശിച്ചു.

മങ്കട മണ്ഡലത്തിലെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് മങ്കട, മങ്കട പള്ളിപ്പുറം, പാങ്ങ് ഹയര്‍ സെക്കന്ററികളില്‍ കേരള ഇന്റസ്ട്രീയല്‍ ആന്‍ഡ് ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്‍സി ഓര്‍ഗനൈസേഷന്‍ (കിറ്റ്‌കോ) ഉന്നത ഉദ്യോഗസ്ഥ സംഘം സന്ദര്‍ശിച്ചു.   മൂന്ന് സ്‌കൂളുകള്‍ക്കും അനുവദിച്ച മൂന്ന് കോടി രൂപ വീതമുള്ള പദ്ധതികളുടെ രൂപ രേഖ തയ്യാറാക്കി.
 സ്‌കൂള്‍ നവീകരണത്തിന്റെ ഭാഗമായി  സര്‍ക്കാറിന്റെ നിര്‍ദ്ദേക പ്രകാരം  മങ്കട ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കിറ്റ്‌കോയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ആദ്യ ഘട്ടത്തില്‍ മൂന്ന് നില കെട്ടിടത്തില്‍ ഹൈസ്‌കൂള്‍ ബ്ലോക്ക്, 15 ക്ലാസ് റൂം, ടോയിലറ്റ്, കിച്ചണ്‍, ഡൈനിങ്ങ് ഹാള്‍ പണിയുന്നതിനും ആവശ്യമെങ്കില്‍ നാലാം നിലയും പണിയുന്നതിനും രണ്ടാം ഘട്ടത്തില്‍ സ്‌പോര്‍ട്‌സ് റൂം, ലൈബ്രറി, കോമ്പൗണ്ട് ഹാള്‍, ഗേറ്റ്, ഇന്‍സനേറ്റര്‍, സൗണ്ട് സിസ്റ്റം, മൈതാന നവീകരണം, എന്നീ പ്രവൃത്തികളാണ് നടത്താന്‍ പദ്ധതിയിടുന്നത്.   ടി.എ അഹമ്മദ് കബീര്‍ എം എല്‍ എ യുടെ നിര്‍ദേശ പ്രകാരമാണ് സംഘം സന്ദര്‍ശനം നടത്തിയത്.
ടി.എ അഹമ്മദ് കബീര്‍  എല്‍ എ യുടെ പ്രതിനിധി കെ.ടി റിയാസ്, പി.ടി.എ പ്രസിഡന്റ് അഡ്വ.കെ അസ്ഗറലി, വാര്‍ഡംഗം ജലജ, പ്രിന്‍സിപ്പല്‍ പ്രസന്നകുമാരി, എച്ച്.എം കെ.പി റുഖിയ, ടി.എ കരീം,
 കിറ്റ് കോ പ്രൊജക്റ്റ് ആര്‍ക്കിടക്റ്റര്‍ ഷിനി മേരീരാജന്‍, കിറ്റ് കോപ്രൊജക്റ്റ് മാനേജര്‍ പി ആര്‍ റീബ കിറ്റക്കോ ഫാക്കല്‍റ്റി തലവന്‍ പ്രൊഫ.അലന്‍ മോഹന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്‌കൂളിലെത്തിയത്.
  പദ്ധതി നടപ്പിലാക്കാനായി ശാസ്ത്രീയ മാസ്റ്റര്‍ പ്ലാനും, വിശദമായ പദ്ധതി റിപ്പോര്‍ട്ടും തയ്യാറാക്കുന്നതിന്റെ ഭാഗമായി കിറ്റ്‌ക്കോ സംഘത്തിന്റെ നേതൃത്വത്തില്‍ കെട്ടിട നിര്‍മ്മാണം സംബന്ധിച്ച ചര്‍ച്ച നടത്തി. പുതിയ കെട്ടിടങ്ങള്‍ വരുന്നതോടെ പ ഗവ.ഹയര്‍ സെക്കന്റെറികള്‍  അടിമുടി മാറി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരും.

 

date