Post Category
പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സ് സ്‌പോട്ട് അലോട്ട്‌മെന്റ് 30 ന്
മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴിൽ ഗവൺമെന്റ് കോളേജുകളിൽ നടത്തുന്ന പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകളുടെ സ്‌പോട്ട് അലോട്ട്‌മെന്റ് ഈ മാസം 30 ന് രാവിലെ പത്ത് മുതൽ തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഓഫീസിനു സമീപമുള്ള ഡോ.സി.ഒ.കരുണാകരൻ സ്മാരക ആഡിറ്റോറിയ(C.O.K. ആഡിറ്റോറിയം)ത്തിൽ നടക്കും. പാരാമെഡിക്കൽ സ്ട്രീം, ഡി.ഫാം, ഹെൽത്ത് ഇൻസ്‌പെക്ടർ(സയൻസ്), ഹെൽത്ത് ഇൻസ്‌പെക്ടർ(നോൺ സയൻസ്) എന്നിവയിൽ റാങ്ക് 1000 വരെ പട്ടികയിൽ ഉൾപ്പെട്ട അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ സാധിക്കാത്തവർ ബന്ധപ്പെട്ട സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന പൊസഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിശദവിവരങ്ങൾക്ക് www.dme.kerala.gov.in.
പി.എൻ.എക്സ്. 290/19
date
- Log in to post comments