മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം
രണ്ടാംഘട്ടത്തിനും ഹരിതനിയമാവലി ക്യാമ്പയിനും ഇന്ന് (26.01.2019) തുടക്കം
ഹരിതകേരളം മിഷന്റെ നേതൃത്വത്തിലുള്ള 'മാലിന്യത്തിൽ നിന്നും സ്വാതന്ത്ര്യം' കാമ്പയിൻ രണ്ടാംഘട്ടത്തിന് ഇന്ന് (26.01.2019) തുടക്കമാവും. ഇതിന്റെ ഭാഗമായുള്ള ഹരിതനിയമാവലി കാമ്പയിനും ഇന്ന് ആരംഭിക്കും. പരിസ്ഥിതിക്ക് ദോഷകരവും ആരോഗ്യത്തിന് ഹാനികരവുമായ പ്രവൃത്തികൾക്കെതിരെയുള്ള നിയമനടപടികൾ കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഹരിതനിയമാവലി കാമ്പയിൻ സംഘടിപ്പിക്കുന്നത്. പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഉച്ചയ്ക്ക് 2.30 ന് എറണാകുളം ജില്ലയിലെ ചൂർണിക്കര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ തദ്ദേശസ്വയംഭരണ മന്ത്രി എ.സി.മൊയ്തീൻ നിർവ്വഹിക്കും. ഹരിതനിയമാവലി കൈപ്പുസ്തകം എറണാകുളം ജില്ലാ കളക്ടർ കെ.മുഹമ്മദ് വൈ.സഫീറുള്ളയ്ക്ക് നൽകി മന്ത്രി പ്രകാശനം ചെയ്യും. അൻവർസാദത്ത് എം.എൽ.എ യുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ഹരിതകേരളം മിഷൻ എക്‌സിക്യുട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ.ടി.എൻ സീമ മുഖ്യപ്രഭാഷണം നടത്തും. ഇതോടൊപ്പം എല്ലാ ജില്ല കേന്ദ്രങ്ങളിലും ജില്ലാതല പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
പി.എൻ.എക്സ്. 292/19
- Log in to post comments