Skip to main content

പ്രളയ പുനര്‍ നിര്‍മിതി: ജില്ലയില്‍ 29.83 കോടി രൂപയുടെ ധനസാഹയം വിതരണം ചെയ്തു

 

 

പ്രളയത്തെതുടര്‍ന്നുള്ള പുനര്‍നിര്‍മാണത്തിനായി ദുരിതബാധിതര്‍ക്ക് ജില്ലയില്‍ 29.83 കോടി രൂപ ഇതേവരെ വിതരണം ചെയ്തു. വീട് നഷ്ടപ്പെട്ടവര്‍ക്ക് 18.49 കോടി രൂപയും കെയര്‍ഹോം പദ്ധതിപ്രകാരം വീട് നിര്‍മാണത്തിന് 99.38 ലക്ഷം രൂപയും മൃഗസംരക്ഷണ കര്‍ഷകര്‍ക്ക് 67 ലക്ഷം രൂപയും കര്‍ഷകര്‍ക്ക് 9.67 കോടി രൂപയുമാണ് വിതരണം ചെയ്തത്.

 

സ്വന്തമായി വീട് നിര്‍മിക്കാം എന്ന് വില്ലേജ് ഓഫീസില്‍ സമ്മതപത്രം നല്‍കിയ പൂര്‍ണമായും വീട് തകര്‍ന്നവരില്‍ വെരിഫിക്കേഷനില്‍ അര്‍ഹരെന്ന് കണ്ടെത്തിയ വര്‍ക്ക് വിവിധ ഗഡുക്കളായി മൊത്തം അഞ്ചുകോടി രൂപ നല്‍കി. വീടിന് 60-74 ശതമാനം നാശനഷ്ടമുണ്ടായതായി അപേക്ഷ നല്‍കിയതില്‍ അര്‍ഹരായവര്‍ക്ക് 2.72 കോടി രൂപ ആദ്യഗഡുവായി നല്‍കി.  വീടിന് 30-59 ശതമാനം നാശനഷ്ടം സംഭവിച്ചവരില്‍ അര്‍ഹരായ വര്‍ക്ക് ആദ്യ ഗഡുവായി 2.55 കോടി രൂപയും 16-29 ശതമാനം നഷ്ടം സംഭവച്ചിവരില്‍ അര്‍ഹരായവര്‍ക്ക് 6.02 കോടിരൂപയും 15 ശതമാനംമാത്രം നഷ്ടംസംഭവിച്ചവരില്‍ അര്‍ഹരായവര്‍ക്ക് 2.19 കോടി രൂപയും നല്‍കി. കെയര്‍ഹോം പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇതേവരെ 99.38 ലക്ഷംരൂപയുടെ സാഹയമാണ് നല്‍കിയിട്ടുള്ളത്. 

date