Skip to main content

ടൂറിസം മേഖലയില്‍ അതിജീവനം  വരുമാനം ഉയരുന്നു

 

പ്രളയകാലത്തിന് മുമ്പ് 68 ലക്ഷം രൂപ വരെ ചുരുങ്ങിയ മാസങ്ങള്‍ക്കൊണ്ട് വരുമാനം നേടിയിരുന്ന വയനാട്ടിലെ വിനോദ കേന്ദ്രങ്ങള്‍ നഷ്ടക്കണക്കുകളില്‍ നിന്നും പതിയെ കരകയറുകയാണ്. പ്രളയത്തെ തുടര്‍ന്ന് ഇവിടങ്ങളിലെ വരുമാനം അഞ്ചു ലക്ഷം വരെയായി കുറഞ്ഞിരുന്നു. ആഗസ്റ്റിലെ പ്രളയം ടൂറിസം മേഖലയെ ഒന്നാകെ പിടിച്ചുലച്ചിരിന്നു. പ്രതിസന്ധികളില്‍ പകച്ചുനില്‍ക്കാന്‍ മേഖല തയ്യാറായിരുന്നില്ല. ഈ മേഖയിലെ കാര്യക്ഷമമായ ഇടപെടല്‍ വിവിധ കേന്ദ്രങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നു.

  1. കേന്ദ്രം  സെപ്തംബര്‍  ഒക്‌ടോബര്‍  നവംബര്‍  ഡിസംബര്‍ 
  2. പൂക്കോട്   490776 1143400   1642560  2101718
  3. ഹെറിറ്റേജ് മ്യൂസിയം  22380  46210   61870  81450
  4. കര്‍ളാട് 57210 129500 165420 228950
  5. കാന്തന്‍ പാറ 0 0 75020 48500
  6. എടയ്ക്കല്‍ 157230 320300 706100 684020
  7. കുറുവ ദ്വീപ്  64110 137150 264430 703354

2017-2018 നവംബര്‍ വരെ പൂക്കോട് തടാകം സന്ദര്‍ശിക്കാന്‍ 8,80,666 സഞ്ചാരികളെത്തി. അമ്പലവയല്‍ ഹെറിറ്റേജ് മ്യൂസിയം 1,01,839 പേര്‍ സന്ദര്‍ശിച്ചു. എടയ്ക്കല്‍ ഗുഹ സന്ദര്‍ശിച്ചത് 4,08,884 പേരാണ്. കുറുവയില്‍ പാല്‍വെളിച്ചം ഭാഗത്തു ഡിടിപിസിയും പാക്കം വഴി വനംവകുപ്പും 475 വീതം സഞ്ചാരികളെയാണ് ദിവസേന ദ്വീപിലേക്ക് പ്രവേശനം അനുവദിക്കുന്നത്. കുറുവാദ്വീപില്‍ 1,03,331 സന്ദര്‍ശകര്‍ നവംബര്‍ 30 വരെയെത്തി. കാന്തന്‍പാറ വെള്ളച്ചാട്ടം സന്ദര്‍ശിച്ചത് 4,59,18 പേരാണ്. 75,408 പേര്‍ കര്‍ലാട് തടാകത്തിലെത്തി. മുന്‍ വര്‍ഷങ്ങളില്‍ ടൂറിസം മേഖലയിലുണ്ടായ നേട്ടങ്ങള്‍ക്കപ്പുറം എത്താനുള്ള ശ്രമങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്നത്. പുതിയ കേന്ദ്രങ്ങള്‍ കണ്ടെത്തി ഇവിടങ്ങളില്‍ ടൂറിസം വികസന പ്രവൃത്തികള്‍ നടത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. സഞ്ചാരികള്‍ ഏറെയെത്തുന്ന കുറുമ്പാലക്കോട്ടയും പുതിയ കേന്ദ്രമാക്കാനാണ് തീരമാനം. 

date