Skip to main content

ഉപന്യാസം, ക്വിസ് മത്സരം സമ്മാന വിതരണം നടത്തി

 

 

  മഹാത്മാഗാന്ധിയുടെ എഴുപതാം രക്തസാക്ഷിത്വ വാര്‍ഷികാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം സംഘടിപ്പിച്ച ഉപന്യാസം, ക്വിസ് മത്സര വിജയികള്‍ക്കുളള സമ്മാനദാനം ജില്ലാകളക്ടര്‍ എ.ആര്‍ അജയകുമാര്‍ നിര്‍വ്വഹിച്ചു. കളക്‌ട്രേറ്റ് കോണ്‍ഫറന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം കെ അജീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ഗാന്ധി ഫൗണ്ടേഷന്‍  ഡയറക്ടര്‍ ഡോ. പി.ലക്ഷ്മണന്‍ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ഗാന്ധി ദര്‍ശന്‍ വേദി ജില്ലാ ചെയര്‍മാന്‍ എബ്രഹാം, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പ്രഭാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മഹാത്മാ ഗാന്ധിയുടെ ചുവര്‍ ചിത്രങ്ങള്‍ തയ്യാറാക്കിയ എന്‍എസ്.എസ് വളണ്ടിയര്‍മാര്‍ക്കുള്ള ഉപഹാരവും ചടങ്ങില്‍ വിതരണം ചെയ്തു. 

 

   ഉപന്യാസ മത്സര വിജയികള്‍: കോളേജ് ഓഫ് വെറ്റിനറി ആന്റ് അനിമല്‍ സയന്‍സ് പൂക്കോടിലെ ഗോപിക ഗോപാലകൃഷ്ണന്‍ ഒന്നാം സ്ഥാനവും പ്രിന്‍സി തോമസ് രണ്ടും അമല ബിനോയ് (ഗവ.കോളേജ്, മാനന്തവാടി) മൂന്നാം സ്ഥാനവും നേടി. ക്വിസ് മത്സര വിജയികള്‍ - ഹൈസ്‌കൂള്‍ വിഭാഗം: ഒന്നാം സ്ഥാനം അഭിരാം കൃഷ്ണ (എസ്.എന്‍.എച്ച്.എസ്.എസ് ,പൂതാടി), രണ്ടാം സ്ഥാനം ദിനിഷ ശശീധരന്‍ (ജി.എച്ച്.എസ്.എസ്, ആനപ്പാറ). യു.പി വിഭാഗം : ഒന്നാം സ്ഥാനം സൗരവ് സുജിത്ത് (സര്‍വോദയം യു.പി സ്‌കൂള്‍,പോരൂര്‍), രണ്ടാം സ്ഥാനം മുഹമ്മദ് നാഫിഹ് (വാളാല്‍ യു.പി എസ്, കോട്ടത്തറ). എല്‍.പി വിഭാഗം : ഒന്നാം സ്ഥാനം ആല്‍ബര്‍ട്ട് ഡാനിയേല്‍ (ഗ്രീന്‍ ഹില്‍സ് പബ്ലിക് സ്‌കൂള്‍,മൂലങ്കാവ്), രണ്ടാം സ്ഥാനം കെ.എസ് നിര്‍മ്മല്‍ മാത്യൂ (എ.യു.പി.എസ് , ദ്വാരക). 

date