ഇംഗ്ലീഷ് ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിന് പദ്ധതി
വിദ്യാലയങ്ങളില്‍ കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാപഠനം മെച്ചപ്പെടുത്തുന്നതിനായി സമഗ്ര ശിക്ഷ കേരളം ഒട്ടേറെ പരിപാടികള്‍ നടപ്പാക്കി വരുന്നു. ഇതിന്റെ ഭാഗമായി അധ്യാപകര്‍ക്കായുള്ള ഹലോ ഇംഗ്ലീഷ് പരിശീലനങ്ങള്‍, കുട്ടികള്‍ക്കായുള്ള ഇംഗ്ലീഷ് തിയേറ്റര്‍ ക്യാമ്പുകള്‍ തുടങ്ങിയവ നടത്തിവരുന്നു. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി കുട്ടികള്‍ക്കായി പത്രങ്ങള്‍, മറ്റു ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ എന്നിവ നല്‍കുന്നതിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 90 സ്‌കൂളുകളില്‍ കുട്ടികള്‍ക്കായുള്ള ഹിന്ദു ദിനപത്രം നല്‍കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം മലപ്പുറം ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കൃഷ്ണന്‍ നിര്‍വ്വഹിച്ചു. സമഗ്ര ശിക്ഷ മലപ്പുറം ജില്ലാ പ്രോജക്ട് ഓഫീസര്‍ എന്‍.നാസ്സര്‍ പദ്ധതി വിശദീകരണം നടത്തി. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബീന.കെ.പി അധ്യക്ഷത വഹിച്ചു. ഹിന്ദു സീനിയര്‍ കറസ്‌പോണ്ടന്റ് അബ്ദുല്‍ ലത്തീഫ് നഹ, സമഗ്ര ശിക്ഷ ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.എസ് മുരളീധരന്‍, മോഹനകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments