Skip to main content

തൊഴില്‍മേള നാളെ (2)

 

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി കുടുംബശ്രീയിലൂടെ നടപ്പാക്കുന്ന തൊഴിലധിഷ്ഠിത പരിശീലന പദ്ധതിയായ ഡി.ഡി.യു.ജി.കെ.വൈയുടെ ഭാഗമായി നാളെ (2) രാവിലെ 10 ന് നെടുമ്പ്രം പഞ്ചായത്ത് ഹാളില്‍ തൊഴില്‍ മേളയും മൊബിലൈസേഷനും നടത്തും. ലോജിസ്റ്റിക്‌സ്, സെയില്‍, ഹോട്ടല്‍ മാനേജ്‌മെന്റ്, കസ്റ്റമര്‍ കെയര്‍ എക്‌സിക്യൂട്ടീവ് എന്നീ മേഖലകളില്‍ തൊഴിലവസരങ്ങളുണ്ട്. പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പതിന് ആരംഭിക്കും. ഫോണ്‍ : 7561092095.          (പിഎന്‍പി 380/19)

date