Skip to main content

ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കുന്നു

 

ജില്ലാ പഞ്ചായത്തില്‍ നിന്നും ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കുന്ന പദ്ധതി പ്രകാരം ചലന,ശ്രവണ,കാഴ്ച വൈകല്യങ്ങളുള്ളവര്‍ക്ക് വിവിധ സഹായ ഉപകരണങ്ങള്‍ നല്‍കുന്നു. പഞ്ചായത്ത് ഗ്രാമസഭാ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടവരും മെഡിക്കല്‍ ബോര്‍ഡിന്റെ വൈകല്യ സര്‍ട്ടിഫിക്കറ്റുള്ളവരുമായ ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം. പത്തനംതിട്ട സ്റ്റേഡിയം ജംഗ്ഷന് സമീപം ഡോക്‌ടേഴ്‌സ് ലൈനിലെ കാപ്പില്‍ ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ഈ മാസം 21 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 0468 2325168.          (പിഎന്‍പി 550/19)

date