Skip to main content

ജില്ല കളക്ടറുടെ വില്ലേജിൽ ഒരു ദിനം സഫലം 16ന്

ആലപ്പുഴ:അമ്പലപ്പുഴ താലൂക്കിലെ മണ്ണഞ്ചേരി, ആര്യാട് സൗത്ത്, കോമളപുരം, പാതിരപ്പള്ളി, കലവൂർ എന്നീ വില്ലേജുകളിൽ  ജില്ല കളക്ടർ നടത്തുന്ന  പൊതുജന പരാതി പരിഹാര പരിപാടിയായ സഫലം- വില്ലേജിൽ ഒരു ദിനം ഫെബ്രുവരി 16ന് മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്കു ഒന്നുവരെയാണ് പരാതിപരിഹാരം. എൽ.ആർ.എം. കേസുകൾ, സർവേ,  പ്രളയവുമായി ബന്ധപ്പെട്ട അപേക്ഷകൾ തരമാറ്റം/പരിവർത്തനം, റേഷൻ കാർഡ് എന്നിവയൊഴികെയുള്ള എല്ലാ പരാതികളും ജില്ല കളക്ടർ തീർപ്പാക്കും. 

 

date