സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം 18 ന് തൃശൂരില്‍ തുടങ്ങും : മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും
സംസ്ഥാനതല പഞ്ചായത്ത് ദിനാഘോഷം ഫെബ്രുവരി 18 ന് തുടക്കം കുറിക്കും. ഫെബ്രുവരി 19 ന് സമാപിക്കും. ലുലു കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ആഘോഷ പരിപാടി 18ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന് അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും. മുന്‍ തദ്ദശസ്വയംഭരണ വകുപ്പ് മന്ത്രിമാരായ പാലൊളി മുഹമ്മദ്കുട്ടി, ഡോ. എം കെ മുനീര്‍, കുട്ടി അഹമ്മദ്കുട്ടി, എം. പി മാരായ സി.എന്‍. ജയദേവന്, ഡോ. പി. കെ. ബിജു, ഇന്നസെന്റ് എന്നിവര്‍ പങ്കെടുക്കും. കെ. ജി. പി. എ പ്രസിഡന്റ് അഡ്വ. കെ. തുളസി ടീച്ചര്‍ പതാക ഉയര്‍ത്തും. അഡ്വ. പി. വിശ്വംഭരപണിക്കര്‍ സ്വാഗതവും പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ എച്ച്. ദിനേശന് നന്ദിയും പറയും.ത്രിതല പഞ്ചായത്ത് ഭരണസംവിധാനത്തിന്റെ ഉപജ്ഞാതാവ് ഡോക്ടര്‍ ബല്‍വന്ത്റായ് മേത്ത യുടെ ജന്മദിനമാണ് പഞ്ചായത്ത് ദിനമായി ആചരിക്കുന്നത്. പഞ്ചായത്ത് ദിനാഘോഷത്തിന് ഭാഗമായി സെമിനാറുകള്‍, ക്വിസ് മത്സരം, പ്രദര്‍ശനം, വിവിധ കലാപരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. കൂടാതെ മികച്ച പഞ്ചായത്തുകള്‍ക്കുള്ള സംസ്ഥാനതല സ്വരാജ് ട്രോഫി, മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികവുകാട്ടിയ പഞ്ചായത്തുകള്‍ക്കുള്ള മഹാത്മാ പുരസ്കാരം, വിശിഷ്ടസേവനത്തിനുള്ള പുരസ്കാരങ്ങള്‍ എന്നിവ സമ്മാനിക്കും. പഞ്ചായത്ത് ദിനാഘോഷത്തില്‍ മന്ത്രിമാര്‍ പ്രതിപക്ഷനേതാവ്,എംപിമാര്‍, എംഎല്‍എമാര്‍, ത്രിതലപഞ്ചായത്ത് അധ്യക്ഷന്മാര്, വിവിധ ഉദ്യോഗസ്ഥര്‍, സാമൂഹിക- സാംസ്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും.18 ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ച് വരെ നടക്കുന്ന നവകേരളസൃഷ്ടിയും സംസ്ഥാന ബജറ്റും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും എന്ന സെമിനാര്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രി എ സി മൊയ്തീന് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് ഡോ. വി. കെ. രാമചന്ദ്രന് മോഡറേറ്റര്‍ ആകുന്ന സെമിനാറില്‍ ആസൂത്രണ ബോര്‍ഡ് മെമ്പര്‍ ഡോക്ടര്‍ കെ.എന്‍ ഹരിലാല്‍ വിഷയം അവതരിപ്പിക്കും. മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണന് പുസ്തക പ്രകാശനവും പ്രതികരണവും നിര്‍വഹിക്കും. മുന്‍ സ്പീക്കര്‍മാരായ വിഎം സുധീരന് അഡ്വക്കേറ്റ് തേറമ്പില്‍ രാമകൃഷ്ണന് വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. വൈകുന്നേരം 6മണിക്ക് വിവിധ കലാപരിപാടികള്‍ അരങ്ങേറും.19 ന് രാവിലെ 10 ന് നടക്കുന്ന പ്രതിനിധി സമ്മേളനം ധനകാര്യവകുപ്പ് മന്ത്രി ടി.എം തോമസ് ഐസക്ക് നിര്‍വഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന് അധ്യക്ഷതവഹിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസ് മോഡറേറ്ററാകും. ഉച്ചക്ക് രണ്ടിന് നടക്കുന്ന സമാപനസമ്മേളനവും സ്വരാജ് ട്രോഫി വിതരണവും മന്ത്രി എ.സി മൊയ്തീന് നിര്‍വ്വഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ മഹാത്മാ ട്രോഫി വിതരണം ചെയ്യും. വിശിഷ്ടസേവനത്തിനുള്ള പുരസ്കാരവിതരണം കൃഷിവകുപ്പ് മന്ത്രി അഡ്വ. വി. എസ് സുനില്‍ കുമാര്‍ നിര്‍വഹിക്കും. കോര്പ്പറേഷന് മേയര്‍ അജിത വിജയകുമാര്‍ പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ എച്ച്. ദിനേശന് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.സമ്മേളനത്തിന് മുന്നോടിയായി തദ്ദേശസ്വംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, നവകേരള കര്‍മ്മപദ്ധതി, എം.ജി. എന്‍. ആര്. ഇ. ജി.എസ് തുടങ്ങിയ സ്ഥാപനങ്ങള്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ മാതൃകാ പ്രദര്‍ശനം തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഇന്ന് (ഫെബ്രുവരി 16) ആരംഭിക്കും. സംസ്ഥാന കൃഷിവകുപ്പ് മന്ത്രി അഡ്വ.വി.എസ് സുനില്‍കുമാര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. കോര്പ്പറേഷന് മേയര്‍ അജിത വി വിജയകുമാര്‍ അധ്യക്ഷത വഹിക്കും. 17 ന് രാവിലെ 10. 30-ന് ക്വിസ് മത്സരത്തിന്റെ ഫൈനലും നടക്കും.
- Log in to post comments