പഠനോത്സവത്തിലെ വേറിട്ട അനുഭവമായി കുട്ടി ചന്ത
ചേലേമ്പ്ര ഇടിമുഴിക്കല്‍ എ.എല്‍.പി സ്ക്കൂളില്‍ പഠനോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കുട്ടിച്ചന്ത വേറിട്ട അനുഭവമായി. കാര്‍ഷിക ഉല്‍പ്പന്നങ്ങളും, കുടില്‍ വ്യവസായ ഉല്‍പ്പന്നങ്ങളും കച്ചവടത്തിന് ഒരുക്കിയാണ് ചന്ത സംഘടിപ്പിച്ചത്. കുട്ടികള്‍ തന്നെ കച്ചവടക്കാരയപ്പോള് അത് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പുതിയ അനുഭവമായി. ജൈവ പച്ചക്കറികള്‍ ,ഇലക്കറികള്‍, തേങ്ങ, മരകൈയില് ,പപ്പടം,ചക്ക, മാങ്ങ, അച്ചാറുകള്‍ എന്നിങ്ങനെ പല സാധങ്ങളും വില്‍പ്പനയ്ക്ക് ഉണ്ടായിരുന്നു.പഠനപ്രവര്‍ത്തനത്തിന്റെ മികവ് പൊതു സമൂഹത്തിന്റെ മുന്നില്‍ വിളിച്ചോതുന്ന തരത്തിലുള്ള പ്രവര്‍ത്തനമായിരുന്നു പഠനോത്സവത്തില്‍ ഉണ്ടായിരുന്നത്. ഒന്നാം ക്ലാസ് ഒന്നാം തരം എന്ന വാര്‍ഷിക പദ്ധതിയുടെ മികവ് എടുത്തു പറയേണ്ടതാണ്. പുതുവര്‍ഷത്തിലേക്ക് ഒന്നാം ക്ലാസിലേക്ക് പ്രവേശേനം നേടേണ്ട കുരുന്നുകളെ താലപ്പോലിയോടെയും ചെണ്ടമേളത്തോടെയുംവിദ്യാലയത്തിലേക്ക് ആനയിച്ചു. പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചാത്ത് വിദ്യാഭ്യാസ സ്ഥിരസമിതി ചെയര്മാന് സി.ശിവദാസന്‍ അധ്യക്ഷനായി. വാര്‍ഡ് മെമ്പര്‍ ബീന, പരപ്പനങ്ങാടി ബി ആര്.സി ട്രെയിനര്‍ റിയോണ്‍ ആന്റണി എന്നിവര്‍ പങ്കെടുത്തു.ചരിത്രപ്രദര്‍ശനങ്ങള്‍, പഠനോല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, ഗ്രന്ഥശാല ഉദ്ഘാടനം, സ്കിറ്റുകള്‍, എന്നിങ്ങനെ വിവിധ പരിപാടികളും കുട്ടിചന്തയോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.
- Log in to post comments