Skip to main content

മേളക്ക് കൊഴുപ്പ് കൂട്ടി 'തിര്വന്തോരത്തെ ചുണക്കുട്ടികള്‍'

 

'തിര്വന്തോരത്തെ ചുണക്കുട്ടികളെ കണ്ട്ക്കാ... കണ്ടിട്ടില്ലെ വാ ഇടത്താവളത്തിലേക്ക് വാ.. ''' നാടന്‍ കലാരൂപങ്ങള്‍ കൊണ്ട് വേദിയില്‍ വിസ്മയം തീര്‍ത്ത് തിരുവനന്തപുരത്ത് നിന്നെത്തിയ ഒരുപിടി കലാകാരന്‍മാര്‍.. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് ശബരിമല ഇടത്താളവത്തില്‍ പട്ടികജാതി പട്ടികവകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന കലാ സാംസ്‌കാരിക കൂട്ടായ്മയിലാണ്  ജനങ്ങളുടെ മനം കവര്‍ന്ന കലാപരിപാടികള്‍ അരങ്ങേറിയത്.. തിരുവനന്തപുരം വാമൊഴികളും  റിസേര്‍ച്ച് ആന്‍ഡ് പെര്‍ഫോമിങ് ബാന്‍ഡ് അവതരിപ്പിച്ച നാടന്‍പാട്ടും  കാണികള്‍ക്കിടയില്‍ ആഘോഷത്തിമിര്‍പ്പ് തീര്‍ത്തു.  നാടന്‍ കലാരൂപങ്ങള്‍, പന്തക്കാളി വാണിയക്കോലം എന്നിവയും അരങ്ങിന് കൊഴുപ്പ് കൂട്ടി. കുട്ടികളുടെയും യുവാക്കളുടെയും പങ്കാളിത്തം കൂടി ആയപ്പോള്‍ വേദി ശരിക്കും ഉത്സവത്തിമിര്‍പ്പിലായി.                   (പിഎന്‍പി 707/19)

date