Post Category
ഐക്‌സൈസ് ചെക്‌പോസ്റ്റുകളുടെ ശാക്തീകരണം : മോട്ടോര്‍ ബൈക്ക് ഫ്‌ളാഗ് ഓഫ് ഇന്ന് (ഡിസംബര്‍ 13)
ചെക്ക്‌പോസ്റ്റ്കളുടെ പ്രവര്‍ത്തനം നവീകരിക്കുന്നതിന്റേയും വാഹന പരിശോധന കാര്യക്ഷമമാക്കുന്നതിന്റേയും ഭാഗമായി എക്‌സൈസ് ചെക്ക്‌പോസ്റ്റുകള്‍ക്കായി വാങ്ങിയ 20 മോട്ടോര്‍ ബൈക്കുകള്‍ ഇന്ന് (ഡിസംബര്‍ 13) രാവിലെ 11 ന് എക്‌സൈസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ എക്‌സൈസ് കമ്മീഷണര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.
ചെക്ക്‌പോസ്റ്റുകളില്‍ വാഹനപരിശോധന കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ചെക്ക്‌പോസ്റ്റുകളിലെ പ്രവര്‍ത്തനം എക്‌സൈസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള മേല്‍ ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷിക്കുന്നതിനുമായി സി.സി.റ്റി.വി സംവിധാനം സ്ഥാപിക്കുന്ന നടപടി അന്തിമ ഘട്ടത്തിലാണെന്നും കമ്മീഷണര്‍ അറിയിച്ചു.
പി.എന്‍.എക്‌സ്.5294/17
date
- Log in to post comments