Post Category
നിയമസഭാ സബ്ജക്ട് കമ്മിറ്റി തെളിവെടുപ്പ് ഡിസംബര്‍ 19-ന്
കൊച്ചി: നിയമസഭയുടെ വിദ്യാഭ്യാസം സംബന്ധിച്ച സബ്ജക്ട് കമ്മിറ്റി ഡിസംബര്‍ 19-ന് രാവിലെ 10-ന് എറണാകുളം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരിവസ്തുക്കളുടെ ഉപയോഗം എന്ന വിഷയം സംബന്ധിച്ച് ജില്ലയിലെ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തും. സര്‍ക്കാര്‍, എയ്ഡഡ്, അണ്-എയ്ഡഡ് സ്കൂളുകളിലെ വിദ്യാര്‍ഥി പ്രതിനിധികള്‍, ജാഗ്രതാ സമിതികള്‍, പി.ടി.എ പ്രതിനിധി/രക്ഷകര്‍ത്താവ്, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും കോളേജുകളിലെയും എന്‍.എസ്.എസ് സെല്‍, ഗവണ്മെന്റേതര സംഘടനാപ്രതിനിധികള്‍, പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തി നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും.
date
- Log in to post comments