Skip to main content

പുഴ സമ്മേളനവും പരിസ്ഥിതി  ഗാന-കവിതാ ആലാപന മത്സരവും 

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സമഗ്രപുഴസംരക്ഷണ കര്‍മ്മപരിപാടിയായ 'അഴുക്കില്‍ നിന്ന് അഴകിലേക്ക്' പദ്ധതിയുടെ ഭാഗമായുള്ള ആദ്യ പുഴസമ്മേളനം  18 ന് വളപട്ടണം പാലത്തിന് താഴെ വെച്ച് നടക്കും. അതോടനുബന്ധിച്ച ഉച്ചയ്ക്ക് 2 മണി മുതല്‍ പരിസ്ഥിതിസംരക്ഷണ സന്ദേശമുള്‍ക്കൊള്ളുന്ന ഗാനങ്ങളുടെയും കവിതകളുടെയും ആലാപനമത്സരവും സംഘടിപ്പിക്കും. പ്രായഭേദമന്യേ എല്ലാവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. (കരോക്കേ അനുവദനീയമാണ്). താല്‍പര്യമുള്ളവര്‍ 0497 2768260 എന്ന നമ്പറില്‍ 18-ന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് പേര്‍ രജിസ്റ്റര്‍ ചെയ്യണം.  വിജയികള്‍ക്ക്  വിശിഷ്ടവ്യക്തികളും പരിസ്ഥിതി പ്രവര്‍ത്തകരും പങ്കെടുക്കുന്ന പുഴസമ്മേളനത്തില്‍ വെച്ച് പുരസ്‌കാരങ്ങള്‍ നല്‍കും.
പി എന്‍ സി/4730/2017
 

date