Post Category
എന്റെ വോട്ട് എന്റെ അഭിമാനം; തെരഞ്ഞെടുപ്പ് ബോധവത്കരണ പോസ്റ്റര്‍ പതിച്ചു
ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സ്വീപ്പ് പദ്ധതിയുടെ ഭാഗമായി വാഹനങ്ങളില്‍ തെരഞ്ഞെടുപ്പ് ബോധവത്കരണ പോസ്റ്ററുകള്‍ പതിച്ചു. പാളയം ബസ്റ്റാന്റ്, കെ.എസ്.ആര്.ടി.സി ബസ്റ്റാന്റ് എന്നിവിടങ്ങളില്‍ ബസുകളിലും സമീപത്തെ ഓട്ടോകളിലുമാണ് പോസ്റ്റര്‍ പതിപ്പിച്ചത്. എന്റെ വോട്ട് എന്റെ അഭിമാനമാണെന്നും നമ്മുടെ ജനാധിപത്യത്തിന്റെ വിജയഗീതത്തിനായി ലോകം കാതോര്‍ക്കുകയാണെന്നും ഓര്‍മിപ്പിച്ച് വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുകയാണ് പോസ്റ്റര്‍ പതിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
date
- Log in to post comments