പി.ആര്‍.ഡിയുടെ മൊബൈല്‍ ആപ്പുകള്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തയാറാക്കിയ മൂന്ന് മൊബൈല്‍ ആപ്ലിക്കേഷനുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍, ഐ.ആന്‍ഡ്.പി.ആര്‍.ഡിയുടെ സ്‌ക്രൂട്ടിനി വിഭാഗത്തിന്റെ പി.ആര്‍.ഡി ഫീഡ്, പ്രസ് റിലീസ് വിഭാഗത്തിന്റെ പി.ആര്‍.ഡി ലൈവ്, റിസര്‍ച്ച് ആന്‍ഡ് റഫറന്‍സ് വിഭാഗത്തിന്റെ പി.ആര്‍.ഡി മീഡിയ ഹാന്‍ഡ് ബുക് എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്.
ഡിജിറ്റല്‍ സാങ്കേതികവിദ്യ മൊബൈല്‍ഫോണുമായി ബന്ധിപ്പിച്ച് നടക്കുന്ന സേവനങ്ങള്‍ വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് തയാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വകുപ്പിന്റെ പ്രവര്‍ത്തനശൈലിക്ക് പുതിയ ദിശാബോധം നല്‍കുമെന്നും, അതോടൊപ്പം കാര്യക്ഷമത പുതിയതലങ്ങളിലേക്ക് ഉയരാന്‍ സഹായകമാകുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മന്ത്രിമാരായ ഡോ. തോമസ് ഐസക്, രാമചന്ദ്രന്‍ കടന്നപ്പള്ളി, മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി പി.പി. അബൂബക്കര്‍, ഐ.ആന്‍ഡ്.പി.ആര്‍ ഡയറക്ടര്‍ ഡോ. കെ. അമ്പാടി എന്നിവര്‍ സന്നിഹിതരായിരുന്നു.
ഐ.ആന്‍ഡ്.പി.ആര്‍.ഡിയുടെ വിഭാഗങ്ങളായ പ്രസ് റിലീസ്, സ്‌ക്രൂട്ടിനി, റിസര്‍ച്ച് ആന്‍ഡ് റഫറന്‍സ് എന്നിവയുടെ പ്രവര്‍ത്തനക്ഷമത കൂടുതല്‍ മെച്ചമാക്കാനും, സര്‍ക്കാര്‍ സംബന്ധമായ വികസന-ക്ഷേമവാര്‍ത്തകള്‍, ഉപയോഗപ്രദമായ മറ്റ് വിവരങ്ങള്‍ എന്നിവ വേഗത്തില്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമാണ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍കൊണ്ട് ഉദ്ദേശിക്കുന്നത്. മൂന്ന് ആപ്പുകളില്‍ പി.ആര്‍.ഡി ലൈവ്, പി.ആര്‍.ഡി മീഡിയ ഹാന്‍ഡ് ബുക് എന്നിവ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതും, പി.ആര്‍.ഡി ഫീഡ് ഔദ്യോഗികമായ ഉപയോഗത്തിനും ഉള്ളതാണ്.
പി.ആര്‍.ഡി ഫീഡ്, പി.ആര്‍.ഡി മീഡിയ ഹാന്‍ഡ്ബുക് എന്നിവ ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ആപ്പ് സ്‌റ്റോറിലും നിലവില്‍ ലഭ്യമാണ്. പി.ആര്‍.ഡി ലൈവിന്റെ ആന്‍ഡ്രോയിഡ് പതിപ്പ് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ലഭിക്കും. കേരളാ സ്റ്റാര്‍ട്ട്-അപ്പ്മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തോട്ട് റിപ്പിള്‍സ് എന്ന സ്റ്റാര്‍ട്ട്-അപ്പ് കമ്പനിയാണ് വകുപ്പിനു വേണ്ടി ആപ്പുകള്‍ വികസിപ്പിച്ചെടുത്തത്.
പി.എന്‍.എക്‌സ്.4698/17
- Log in to post comments