Skip to main content

മല്‍സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രത നിര്‍ദേശം

 

വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി തീരത്തു തെക്ക്/തെക്കുപടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 35-45 കി.മീ വേഗതയിലും തെക്കന്‍  തമിഴ്‌നാട് തീരത്ത്  തെക്കു പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 35-45 കി.മീ വേഗതയിലും ചില  അവസരങ്ങളില്‍ മണിക്കൂറില്‍ 50-55 കി.മീ വേഗതയിലും  കാറ്റു വീശുവാന്‍  സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. തെക്ക് തമിഴ്നാട് തീരം മുതല്‍ കൊളച്ചല്‍, ധനുഷ്‌കോടി വരെ  മെയ് എട്ടിന്  ഉച്ചയ്ക്ക് 2.30 മുതല്‍  മെയ് ഒന്‍പതിന്  രാത്രി 11.30 വരെ  2.3 മീറ്റര്‍  മുതല്‍ 2.6 മീറ്റര്‍  വരെ  ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുവാന്‍  സാധ്യതയുണ്ടെന്ന് ദേശിയ സമുദ്ര സ്ഥിതി പഠന കേന്ദ്രവും (ഇന്‍കോയിസ് ) അറിയിച്ചു.  മേല്‍ പറഞ്ഞ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകരുത്.

 

date