പകര്‍ച്ചവ്യാധി പ്രതിരോധ യജ്ഞം യോഗം ചേര്‍ന്നു
കൊച്ചി: മഴക്കാല പൂര്‍വ്വ രോഗങ്ങളെക്കുറിച്ചും പകര്‍ച്ചവ്യാധി പ്രതിരോധ യജ്ഞത്തെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി കൊച്ചി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ യോഗം ചേര്‍ന്നു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന യോഗം കെ.ജെ മാക്സി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പകര്‍ച്ചവ്യാധികള്‍ പടരുന്ന മഴക്കാലത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശുചീകരണ പ്രവര്‍ത്തകരും കാര്യക്ഷമമായി ഇടപെടേണ്ടത് അത്യാവശ്യമാണെന്ന് എംഎല്‍എ പറഞ്ഞു. നിപ വൈറസ് പോലുള്ളവ നമുക്ക് തടയാന്‍ കഴിഞ്ഞത് ആരോഗ്യ രംഗത്തെ നേട്ടമാണ്. പ്രളയത്തിന് ശേഷം ചത്തൊടുങ്ങിയ പക്ഷി മൃഗാദികളെ കൃത്യമായി സംസ്കരിക്കാന്‍ സാധിച്ചതും പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് സഹായിച്ചു. കാനകള്‍ ശുചീകരിക്കുന്നതിലൂടെ മഴക്കാലത്തുള്ള വെള്ളക്കെട്ടും കൊതുക് വരുന്നതും ഒഴിവാക്കാം. ബന്ധപ്പെട്ട സാമൂഹിക പ്രവര്‍ത്തകരെയും മൂന്ന് പഞ്ചായത്തുകളിലും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
മെയ് 11, 12 തീയതികളിലായി നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കുടുംബശ്രീ അംഗങ്ങള്‍, അംഗണവാടി പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. പതിനൊന്നിന് പൊതുസ്ഥലങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവയും പന്ത്രണ്ടിന് വീടുകളും പരിസരങ്ങളുമാണ് ശുചിയാക്കുന്നത്. വാര്‍ഡ് തലങ്ങളില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, ആരോഗ്യസേന അംഗങ്ങള്‍ എന്നിവരും പങ്കെടുക്കും. പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി എല്ലാ ആഴ്ചയിലും ഓരോ ദിവസം െ്രെഡ ഡേ ഒബ്സര്‍വേഷന്‍ നടത്തണം. അതിഥി തൊഴിലാളികള്‍ താമസിക്കുന്ന ഇടങ്ങളില്‍ ശുചിത്വം ഉറപ്പാക്കേണ്ടതുണ്ട്. ജനങ്ങള്‍ക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനും ജലജന്യ രോഗങ്ങള്‍ ഒഴിവാക്കുന്നതിനുമായി സേവ് വാട്ടര്‍ ക്യാംപെയ്ന് നടത്തണം.
പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായ യോഗത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. അനില കുമാരി സി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ദിവ്യ മിഥുന്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഉഷ പ്രദീപ്, സജീവ് ആന്റണി, പുഷ്പി പൊന്നന്, മറ്റ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ജോസി, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments