Skip to main content

' ഇന്നസന്‍സ് - 2017' സര്‍ഗോത്സവം ഇന്ന്

 

 

    ജില്ലാ കുടുംബശ്രീ മിഷന്‍ , ജില്ലയിലെ ബഡ്സ് സ്കൂള്‍ വിദ്യാര്‍ഥികളുടെയും ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്‍ററുകളിലെ അംഗങ്ങളുടെയും സര്‍ഗ്ഗശേഷി പ്രോല്‍സാഹിപ്പിക്കുന്നതിനായി നടത്തുന്ന 'ഇന്നസന്‍സ് 2017' സര്‍ഗോത്സവം ഇന്ന് (ഡിസംബര്‍ 17) രാവിലെ 10 ന് നഗരസഭാ ടൗണ്‍ഹാള്‍ അനക്സില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്   ടി.കെ നാരായണദാസ് ഉദ്ഘാടനം ചെയ്യും. അസി.കലക്റ്റര്‍ ശ്രീധര്‍ ചാമക്കുറി മുഖ്യാതിഥിയാകും. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി എം.സി വാസുദേവന്‍ ആശംസയര്‍പ്പിക്കും. വൈകീട്ടു നാലിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ സമ്മാനദാനം നിര്‍വ്വഹിക്കും.
 

date