Post Category
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
മലബാര്‍ ദേവസ്വം ബോര്‍ഡ് മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്നും ബാങ്ക് വഴി പെന്ഷന്/കുടുംബപെന്ഷന് കൈപ്പറ്റുന്ന എല്ലാ പെന്‍ഷനര്‍മാരും വില്ലേജ് ഓഫീസര്‍/ഗസറ്റഡ് ഓഫീസര്‍/ബാങ്ക് മാനേജര്‍/ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍ ഒപ്പിട്ട ലൈഫ് സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട് നമ്പര്‍, മേല്‍വിലാസം, ടെലഫോണ്‍ നമ്പര്‍ എന്നിവ സഹിതം ഈ മാസം 25 നകം സെക്രട്ടറി, മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി, ഹൗസ്ഫെഡ് കോംപ്ലക്സ്, പി.ഒ. എരഞ്ഞിപ്പാലം, കോഴിക്കോട്-673 006, എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍:0495-2360720
date
- Log in to post comments