Post Category
നിയമസഭയില്‍ ഭരണഭാഷാ വാരാഘോഷം നടന്നു
കേരള നിയമസഭയുടെ ആഭിമുഖ്യത്തില്‍ നിയമസഭാ ബാങ്ക്വറ്റ് ഹാളില്‍ സംഘടിപ്പിച്ച 'ഭരണഭാഷ മാതൃഭാഷ' പരിപാടി ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്തു. ഭരണഭാഷ മാതൃഭാഷാവത്ക്കരണം കൂടുതല്‍ ജനകീയമാകേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥരുടേയും ജീവനക്കാരുടെയും പരിശ്രമമാണ് ഇതിനെ പ്രായോഗിക തലത്തിലേക്കെത്തിക്കാന്‍ വേണ്ടതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ നിയമസഭാ സെക്രട്ടറി വി.കെ ബാബു പ്രകാശ് അധ്യക്ഷത വഹിച്ചു. ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. നിയമസഭാ ജീവനക്കാര്‍ പങ്കെടുത്തു.
പി.എന്‍.എക്‌സ്.4676/17
date
- Log in to post comments