Post Category
സര്‍വ്വീസ് സംഘടനകളുടെ യോഗം 20 ന്
ഓഖി ചുഴലിക്കാറ്റില്‍ ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും മറ്റ് ദുരിത ബാധിതര്‍ക്കും കൂടുതല്‍ സഹായം ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തില്‍ നിന്നും രണ്ട് ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത് സംബന്ധിച്ച നടപടിയില്‍ വ്യക്തത വരുത്തുന്നതിന് സംസ്ഥാന ജീവനക്കാരുടെ അംഗീകൃത സംഘടനാ പ്രതിനിധികളുടെ യോഗം 20 ന് വൈകുന്നേരം അഞ്ചിന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരും. യോഗത്തില്‍ അംഗീകൃത സംഘടനകളുടെ രണ്ടു വീതം പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് നിര്‍ദേശിച്ചു.
പി.എന്‍.എക്സ്.5389/17
date
- Log in to post comments