Skip to main content

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം മെയ് 31-ന്

കൊച്ചി: എറണാകുളം  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ  ഇനിപറയുന്ന ഒഴിവുകളിലേക്ക് മെയ് 31-ന് അഭിമുഖം നടത്തുന്നു.
റിലേഷന്‍ഷിപ്പ് എക്‌സിക്യൂട്ടീവ്, ഗ്രാജ്വേറ്റ് ട്രെയിനി, മാനേജ്‌മെന്റ് ട്രെയിനി, റിലേഷന്‍ഷിപ്പ് ഓഫീസര്‍, ക്രഡിറ്റ് ഓഫീസര്‍, പ്രൊഡക്ഷന്‍ എഞ്ചിനീയര്‍, മെയിന്റനന്‍സ് എഞ്ചിനീയര്‍, ബില്ലിംഗ് ക്ലര്‍ക്ക്, മാര്‍ക്കറ്റിംഗ് മാനേജര്‍, എച്ച്.ആര്‍ മാനേജര്‍, ഫ്രണ്ട് ഓഫീസ് എക്‌സിക്യൂട്ടീവ്, എച്ച്.ആര്‍ എക്‌സിക്യൂട്ടീവ്. യോഗ്യത :  പ്ലസ്ടു, ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബിടെക്, എം.ബി.എ പ്രായം  :18 - 35. താല്പര്യമുള്ളവര്‍ ബയോഡാറ്റയും തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും സഹിതം മെയ് 31-ന്    രാവിലെ 10-ന് കാക്കനാട് സിവില്‍ സ്‌റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്റ്‌റില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2422452. 

date