Post Category
തിരുത്തലിന് അവസരം
മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മുഖാന്തരം 2014, 2015, 2016 വരെ സംസ്ഥാനത്തെ ഗവ./പ്രൈവറ്റ് ഐ.ടി.ഐകളില്‍ പ്രവേശനം നേടിയ ട്രെയിനികളുടെ വിവരങ്ങളിലെ പിശകുകള്‍ തിരുത്താന്‍ അവസരം.
(സര്‍ട്ടിഫിക്കറ്റ് കറക്ഷന് ഉള്‍പ്പെടെ) തിരുത്തുന്നതിന് നിശ്ചിത മാതൃകയില്‍ നവംബര്‍ മൂന്നിനകം പരിശീലനം നേടിയ സ്ഥാപനം മുഖാന്തരം അഡീഷണല്‍ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍,എസ്.പി.ഐ.യു ചാക്കയില്‍ നേരിട്ട് ലഭ്യമാക്കണം. 2014, 2015, 2016 വര്‍ഷങ്ങളിലെ തിരുത്തലിന് ഇനി അവസരമുണ്ടാകില്ല.
വിശദവിവരങ്ങള്‍ det.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
പി.എന്‍.എക്സ്.4684/17
date
- Log in to post comments