ഹോമിയോ ഡിസ്പന്സറികളില് കരാര്‍ നിയമനം
കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസിന് (ഹോമിയോ) കീഴില്‍ ചാത്തമംഗലം, പുതുപ്പാടി, കൊടുവളളി എന്നിവിടങ്ങളിലെ എസ്.സി ഹോമിയോ ഡിസ്പന്‍സറികളിലേക്ക് അറ്റന്റര്‍, പി.ടി.എസ് തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയോഗിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള കൂടിക്കാഴ്ച ജൂണ്‍ 15 ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തും. അറ്റന്റര്‍ തസ്തികയുടെ യോഗ്യത - എസ്.എസ്.എല്‍.സി യും ഒരു എ ക്ലാസ് രജിസ്റ്റേര്‍ഡ് ഹോമിയോ ഡോക്ടറുടെ കീഴില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാതെ മരുന്ന് കൈകാര്യം ചെയ്ത് പരിചയവും, പി.ടി.എസിന് ഏഴ് ക്ലാസ്സ് വിദ്യാഭ്യാസവുമാണ് യോഗ്യത. സ്ഥാപനം പ്രവര്‍ത്തിച്ച് വരുന്ന എസ്.സി കോളനികളിലെ എസ്.സി വിഭാഗക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. അറ്റന്റര്‍ തസ്തികയുടെ കൂടിക്കാഴ്ച രാവിലെ 10 മണിക്കും, പി.ടി.എസ് തസ്തികയുടേത് ഉച്ചക്ക് രണ്ട് മണിക്കുമാണ് നടത്തുക. ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്,തിരിച്ചറിയല്‍, വിദ്യാഭ്യാസ യോഗ്യത,ജാതി,റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാവണം. ഫോണ്‍ - 0495 2371748.
- Log in to post comments