Post Category
അധ്യാപക ഒഴിവ്
മങ്കട ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വിവിധ തസ്തികകളിലേക്ക് അതിഥി അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ബി.എ ജൂണ്‍ ഏഴിന് രാവിലെ പത്തിനും സൈക്കോളജി, ഫിസിയോളജി, ഉറുദു എന്നീ വിഷയങ്ങളില്‍ 14ന് രാവിലെ 10നും പൊളിറ്റിക്കല്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളില്‍ 14ന് ഉച്ചക്ക് 1.30നും കൂടിക്കാഴ്ച നടക്കും. ഇംഗ്ലീഷ്, ജേര്‍ണലിസം വിഷയങ്ങളില്‍ 17ന് രാവിലെ 10നും കംപ്യൂട്ടര്‍ സയന്‍സ്, ഇക്കണോമികസ് വിഷയങ്ങളില്‍ 17ന് ഉച്ചക്ക് 1.30നും കോളേജില്‍ കൂടിക്കാഴ്ച നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ 55% മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും യുജിസി നിഷ്കര്‍ഷിക്കുന്ന യോഗ്യതകളുമുള്ള, കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് രേഖകളുമായി എത്തണം. ഫോണ്‍ 04933 202135.
date
- Log in to post comments