Post Category
വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിനായി ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന അംഗീകൃത മത്സ്യതൊഴിലാളികളുടെ മക്കള്‍ നിശ്ചിത അപേക്ഷാ ഫോറത്തില്‍ വിദ്യാഭ്യാസ സ്ഥാപന മേധാവി മുഖാന്തരം ജില്ലാ ഫിഷറീസ് ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്.. പത്താം ക്ലാസിനു ശേഷം ഉള്ള കോഴ്സുകള്‍ക്ക് egrantz.fisheries.gov.in ലൂടെ വിദ്യാഭ്യാസ സ്ഥാപനമേധാവി വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491 2815245.
date
- Log in to post comments