Post Category
പെട്രോ പ്രൊഡക്ട്സ് ഗ്രീവന്‍സ് റിഡ്രസ്സല്‍ ഫോറം 14ന്; പരാതികള്‍ 11 വരെ അറിയിക്കാം
ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ പെട്രോളിന്റെയും ഡീസലിന്റെയും അളവില്‍ കൃത്രിമം, പ്രവര്‍ത്തനസമയങ്ങളില്‍ ഉപഭോക്താകള്‍ക്ക് ലഭിക്കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച പരാതി പരിഹരിക്കുന്നതിന് പെട്രോ പ്രൊഡക്ട്സ് ഗ്രീവന്‍സ് റിഡ്രസ്സല്‍ ഫോറം ജൂണ്‍ 14ന് രാവിലെ 11ന് ജില്ലാ കലക്ടറേറ്റില്‍ ചേരും. ഉപഭോക്താകള്‍ക്ക് പരാതികള്‍ ജൂണ്‍ 11 ന് വൈകീട്ട് അഞ്ചിനകം ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകള്‍/ ജില്ലാ സപ്ലൈ ഓഫീസ് എന്നിവിടങ്ങളില്‍ തപാല്‍ മുഖേനയോ നേരിട്ടോ എത്തിക്കാം.
ജില്ലാ കലക്ടര്‍ അധ്യക്ഷനായ ഫോറത്തില്‍ നിയമസഭാ അംഗങ്ങള്‍, ഓയില്‍ കമ്പനി പ്രതിനിധികള്‍, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍, ജില്ലാ സപ്ലൈ ഓഫീസര്‍, പൊലീസ്, ഉപഭോക്തൃ സംഘടനങ്ങള്‍ ഉള്‍പ്പെടുന്നു.
date
- Log in to post comments