Post Category
പരിസ്ഥിതി ദിനാഘോഷം: ജില്ലാതല ഉദ്ഘാടനം പാലേമാട്
ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ജൂണ്‍ അഞ്ച്) രാവിലെ 10.30ന് പാലേമാട് എസ്.വി.എച്ച്.എസ് സ്കൂളില്‍ പി.വി. അന്‍വര്‍ എം.എല്‍.എ നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് അധ്യക്ഷനാവും. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്, മലപ്പുറം കെ.വി. ഹരികൃഷ്ണന്, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. സുഗതന്, എടക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് അമ്പാട്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിജയ ഫിലിപ്പ്, ഡി.എഫ്.ഒമാരായ വാര്ക്കാഡ് യോഗേഷ് നില്കണ്ഠ്, സജികുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments