Skip to main content

ഉത്സവം 2018 : സംഘാടക സമിതി രൂപീകരിച്ചു

 

ടൂറിസം വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും ആഭിമു   ഖ്യത്തില്‍ ജനുവരി അഞ്ച് മുതല്‍ 11 വരെ കടമ്മനിട്ട പടയണി ഗ്രാമത്തില്‍ നടക്കുന്ന ഉത്സവം 2018 പരിപാടിയുടെ സംഘാടക സമിതി രൂപീകരിച്ചു. നാരങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അമ്പിളി ഹരിദാസ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ സുന്ദരേശന്‍, ഡിറ്റിപിസി സെക്രട്ടറി ഷംസുദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വീണാജോര്‍ജ് എംഎല്‍എ സംഘാടക സമിതി ചെയര്‍പേഴ്‌സണായും അഡ്വ.കെ.ഹരിദാസ് വൈസ്‌ചെയര്‍മാനായും കടമ്മനിട്ട കരുണാകരന്‍ കണ്‍വീനറായും എ.ഷംസുദീന്‍ ജോയിന്റ് കണ്‍വീനറുമായി 51 അംഗ സ്വാഗത സംഘമാണ് രൂപീകരിച്ചത്.                 (പിഎന്‍പി 3428/17)

date