Post Category
ഡിഡിഒമാര്‍ക്ക് പരിശീലനം
ഇന്‍ഷുറന്‍സ് വകുപ്പിലെ എസ്എല്‍ഐ/ജിഐഎസ് പദ്ധതികളുടെ കംപ്യൂട്ടര്‍ വത്ക്കരണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിലെ ഡിഡിഒമാര്‍ക്ക് പരിശീലനം നല്‍കും.
ഈ മാസം 23ന് തിരുവല്ല, പുല്ലാട് ഉപജില്ലയിലുള്ളവര്ക്ക് രാവിലെ 10നും ആറന്മുള, മല്ലപ്പള്ളി, വെണ്ണിക്കുളം ഉപജില്ലയിലുള്ളവര്ക്ക് ഉച്ചയ്ക്ക് ശേഷം 1.30നും തിരുവല്ല ഡയറ്റിലും, 27ന് അടൂര്‍, പന്തളം, കോഴഞ്ചേരി ഉപജില്ലയിലുള്ളവര്ക്ക് രാവിലെ 10നും റാന്നി, പത്തനംതിട്ട, കോന്നി ഉപജില്ലയിലുള്ളവര്ക്ക് ഉച്ചയ്ക്ക് 1.30നും പത്തനംതിട്ട മാര്‍തോമ എച്ച്എസ്എസിലുമാണ് പരിശീലനം. ഡിഡിഒ അല്ലെങ്കില്‍ ചുമതലപ്പെടുത്തുന്ന ഉദേ്യാഗസ്ഥന് നിര്‍ബന്ധമായും പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ ഇന്‍ഷുറന്‍സ് ഓഫീസര്‍ അറിയിച്ചു.
(പിഎന്‍പി 3434/17)
date
- Log in to post comments