വര്‍ണാഭമായി പ്രവേശനോത്സവം
കോട്ടൂര്‍ പഞ്ചായത്തിലെ പഞ്ചായത്ത് തല പ്രവേശനോത്സവം ത്രിക്കുറ്റിശ്ശേരി എ.യു.പി സ്‌കൂളില്‍ തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ്സില്‍ പുതുതായെത്തിയ കുരുന്നുകള്‍ക്ക് മന്ത്രി ആശംസ അറിയിച്ചും സമ്മാനം നല്‍കിയുമാണ് പുതിയ അധ്യയന വര്‍ഷത്തിലേക്ക് സ്വീകരിച്ചത്. ഒന്നുമുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകള്‍ ഒരുമിച്ച് പ്രവേശനോത്സവം ആഘോഷിക്കുന്നത് ആദ്യമായാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സംസ്ഥാനത്തെ പൊതുവിദ്യാലങ്ങള്‍ മികവിന്റെ കേന്ദ്രമായെന്ന് മന്ത്രി പറഞ്ഞു. പ്രവേശനോത്സവത്തോടനുബന്ധിച്ച് മന്ത്രി സ്‌കൂള്‍ വളപ്പില്‍ വൃക്ഷത്തൈ നട്ടു. പുരുഷന്‍ കടലുണ്ടി എംഎല്‍എ അധ്യക്ഷനായി. കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ കാറങ്ങോട്ട്, വൈസ് പ്രസിഡണ്ട് കെ കെ ബാലന്‍,സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ കെ ഹമീദ് എം വിലാസിനി, എ കെ പ്രേമകഥ സിവി ചന്ദ്രഹാസന്‍, പ്രധാനാധ്യാപിക ലക്ഷ്മി പാലിയോട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments