Skip to main content

ഐ.എച്ച്.ആർ.ഡി മോഡൽ പോളിടെക്‌നിക് കോളേജുകളിൽ ഡിപ്ലോമ പ്രവേശനം: അപേക്ഷാ തീയതി നീട്ടി

ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന എട്ട് മോഡൽ പോളിടെക്‌നിക് കോളേജുകളിൽ ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കുവാനുളള അവസാന തീയതി ജൂൺ 15 വൈകിട്ട് നാലു വരെ www.ihrdmptc.org എന്ന അഡ്മിഷൻ പോർട്ടൽ വഴി അപേക്ഷകൾ സമർപ്പിക്കാം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് മറ്റ് അനുബന്ധങ്ങൾ സഹിതം 17ന് വൈകിട്ട് അഞ്ചിനു മുൻപ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജ് പ്രിൻസിപ്പലിന് സമർപ്പിക്കണം. വിശദവിവരങ്ങൾ അഡ്മിഷൻ പോർട്ടലിൽ ലഭിക്കും.
പി.എൻ.എക്സ്.1746/19

date