കണ്ണൂര്‍ അറിയപ്പുകള്‍
ഐ എച്ച് ആര് ഡിയില്‍ എം ടെക് സ്പോണ്‍സേഡ് സീറ്റ്
പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
ഐ എച്ച് ആര് ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ എഞ്ചിനീയറിംഗ് കോളേജ്- എറണാകുളം (04842575370, www.mec.ac.in), കോളേജ് ഓഫ് എഞ്ചിനീയറിംഗ്-ചെങ്ങന്നൂര്‍ (04792451424, www.ceconline.edu), കോളേജ് ഓഫ് എഞ്ചിനീയറിംഗ്- കരുനാഗപ്പള്ളി (04762665935, www.ceknpy.ac.in), കോളേജ് ഓഫ് എഞ്ചിനീയറിംഗ്- ചേര്‍ത്തല (04782553416, www.cectl.ac.in), കോളേജ് ഓഫ് എഞ്ചിനീയറിംഗ്- അടൂര്‍ (04734231995, www.ceadoor.ihrd.ac.in), കോളേജ് ഓഫ് എഞ്ചിനീയറിംഗ് - കല്ലൂപ്പാറ (04692677890, www.cek.ac.in), കോളേജ് ഓഫ് എഞ്ചിനീയറിംഗ്-പൂഞ്ഞാര്‍ ( 04822271737, www.cep.ac.in) എന്നീ എഞ്ചിനീയറിംഗ് കോളേജുകളില്‍ 2019-20 വര്‍ഷത്തെ എം ടെക് കോഴ്സുകളിലെ സ്പോണ്‍സേഡ് സീറ്റിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അതത് കോളേജിന്റെ വെബ്സൈറ്റില്‍ നിന്ന് അപേക്ഷകള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷയും മറ്റ് അനുബന്ധ രേഖകളും 600 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും (എസ് സി/എസ് ടി വിഭാഗത്തിന് 300 രൂപ) സഹിതം ജൂണ്‍ 15 വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അതത് കോളേജില്‍ ഹാജരാക്കേണ്ടതാണ്. പ്രവേശന യോഗ്യതയും മറ്റ് വിശദ വിവരങ്ങളും ഐ എച്ച് ആര് ഡിയുടെ വെബ്സൈറ്റിലുള്ള (www.ihrd.ac.in) പ്രോസ്പെക്ടെസില് ലഭ്യക്കും.
പി എന്‍ സി/1892/2019
ഇന്‍സ്ട്രക്ടര്‍ നിയമനം
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നെരുവമ്പ്രം ടെക്നിക്കല്‍ ഹൈസ്കൂളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടറെ (ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്) നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയാണ് യോഗ്യത. വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഇലക്ട്രോണിക്സ് കൂടിക്കാഴ്ച ജൂണ്‍ 12 രാവിലെ 10 മണിക്കും വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഇലക്ട്രിക്കല്‍ കൂടിക്കാഴ്ച അന്നേദിവസം ഉച്ചയ്ക്ക് രണ്ട് മണിക്കും നടക്കും. ഫോണ്‍. 0497 2871789.
പി എന്‍ സി/1893/2019
ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത;
ജനങ്ങള്‍ ജാഗ്രത പാലിക്കണം
കാലവര്‍ഷം സജീവമായതിനാല്‍ ശ്രീകണ്ഠാപുരം നഗരസഭയിലെ മടമ്പം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ ഏതുസമയത്തും തുറന്നുവിടാന്‍ സാധ്യതയുള്ളതിനാല്‍ താഴെഭാഗത്തെ ഇരുകരയിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് മൈനര്‍ ഇറിഗേഷന്‍ ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പി എന്‍ സി/1894/2019
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ സിജിപിയു ഓഫീസിലേക്ക് കളര്‍ ടോണര്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 18 ഉച്ചയ്ക്ക് രണ്ട് മണി.
കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്കും ഹോസ്റ്റല്‍ ഓഫീസിലേക്കും ക്യാഷ് കൗണ്ടിംഗ് മെഷീന് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 17 ഉച്ചയ്ക്ക് രണ്ട് മണി. ഫോണ്‍. 0497 2780226.
പി എന്‍ സി/1895/2019
പോസ്റ്റ്മെട്രിക് ഹോസ്റ്റല്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിനു കീഴില്‍ താണയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ പോസ്റ്റ്മെട്രിക് ഹോസ്റ്റല്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ജില്ലയില്‍ പോസ്റ്റ് മെട്രിക് കോഴ്സുകള്‍ക്ക് ചേര്‍ന്ന് പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വരുമാനം, നേറ്റിവിറ്റി, സ്വഭാവ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കണ്ണൂര്‍ സിവില്‍ സ്റ്റേഷന് അനക്സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍. 0497 2700596.
പി എന്‍ സി/1896/2019
താല്‍ക്കാലിക നിയമനം
കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററിലേക്ക് വിവിധ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍, കേസ് വര്‍ക്കര്‍, സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍. പ്രായപരിധി 25-45. സൈക്കോളജി, സോഷ്യോളജി അല്ലെങ്കില്‍ സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം, നിയമ ബിരുദം,സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/അംഗീകൃത സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായുളള അതിക്രമങ്ങള്‍ക്കെതിരെ പ്രവൃത്തി പരിചയം അഭിലഷണീയം.
ഐ ടി സ്റ്റാഫ് - ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമ/ബിരുദം.(ഡാറ്റ മാനേജ്മെന്റ്, ഡെസ്ക് ടോപ്പ് പ്രോസ്സസിംഗ്, വെബ് ഡിസൈനിംഗ്, വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നീ മേഖലകളില്‍ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയം.
മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ - എഴുത്തും വായനയും അറിയണം. ഹോസ്റ്റല്‍ അംഗീകൃത സ്ഥാപനങ്ങള്‍ എന്നിവയില്‍ കുക്ക്, ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി, അറ്റന്‍ഡര്‍ എന്നിവയിലുളള പ്രവൃത്തി പരിചയം.
നിശ്ചിത യോഗ്യതയുളളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതമുളള അപേക്ഷ ജൂണ്‍ 15 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍, അഡീഷണല്‍ സിവില്‍ സ്റ്റേഷന് രണ്ടാംനില, നോര്‍ക്ക സെല്ലിന് സമീപം, കണ്ണൂര്‍-670 002 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്. ഇന്റര്‍വ്യൂ മുഖേനയായിരിക്കും തെരഞ്ഞെടുപ്പ്. ഫോണ്‍: 8281999064.
തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് ശാരീരിക ക്ഷമത തെളിയിക്കുന്നതിന് അസി.സര്‍ജനില്‍ കുറയാത്ത ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, സബ് ഇന്‍സ്പെക്ടറുടെ റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നുളള സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതാണ്.
പി എന്‍ സി/1898/2019
വിമുക്തഭടന്മാരെ നിയമിക്കുന്നു
എച്ച് എ എല്‍ വകുപ്പില്‍ നോണ്‍ എക്സിക്യുട്ടീവ് കേഡറില്‍ നാല് വര്‍ഷത്തേക്ക് വിമുക്തഭടന്മാരെ നിയമിക്കുന്നു. എഞ്ചിനീയറിംഗ്/ടെക്നോളജി ഡിപ്ലോമ യോഗ്യതയുള്ളവരും ശക്തി/എഎല്‍എച്ച് എഞ്ചിന് എയര്‍ക്രാഫ്റ്റ്/ഹെലികോപ്റ്റര്‍ തൊഴില്‍ പരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം. താല്പര്യമുള്ളവര് ജൂണ്‍ 14 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.
പി എന്‍ സി/1899/2019
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക ക്യാമ്പ്
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വം പുതുക്കുന്നതിനും കുടിശ്ശിക ഒടുക്കുന്നതിനുമായി ഇന്ന് (ജൂണ്‍ 11) രാവിലെ 10.30 മുതല്‍ മമ്പറം വ്യാപാരി ഭവനില്‍ ക്യാമ്പ് നടക്കും. ജൂണ്‍ 30 വരെ ക്ഷേമനിധി അംഗത്വം പുതുക്കുന്നതിനും കുടിശ്ശിക ഒടുക്കുന്നതിനും സമയം അനുവദിച്ചിട്ടുണ്ട്. ഫോണ്‍ 9544576641, 9846501510.
പി എന്‍ സി/1900/2019
വീഡിയോ ചിത്രീകരണത്തിന്
ക്വട്ടേഷന്‍ ക്ഷണിച്ചു
ധര്‍മ്മടം ഗ്രാമപഞ്ചായത്തിലെ കിഴക്കെപാലയാട് നിയോജക മണ്ഡലത്തില്‍ ജൂണ്‍ 27 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് പോളിംഗ് ബൂത്തുകളിലെ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ തുടര്‍ച്ചയായി വീഡിയോ ചിത്രീകരണം നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. വീഡിയോ സിഡിയില്‍ പകര്‍ത്തി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. ക്വട്ടേഷന്‍ ജൂണ്‍ 21 ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പായി ഇലക്ഷന് ഡെപ്യൂട്ടി കലക്ടറുടെ ചേമ്പറിലുള്ള ഡ്രോപ് ബോക്സില്‍ നിക്ഷേപിക്കണം. ഫോണ്‍. 0497 2709140.
പി എന്‍ സി/1901/2019
ബാലവേല വിരുദ്ധദിന ശില്പശാല
അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനമായ ജൂണ്‍ 12 ന് തൊഴിലും നൈപുണ്യവും വകുപ്പ്, കേരള ലീഗല്‍ സര്‍വ്വീസ് അതോറിറ്റി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ബച്പന്‍ ബച്ചാവോ ആന്തോളന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ശില്പശാല സംഘടിപ്പിക്കുന്നു. ജില്ലാ ആസൂത്രണസമിതി മിനി കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മണിക്ക് ജില്ലാ കലക്ടര്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
പി എന്‍ സി/1902/2019
എംപ്ലോയബിലിറ്റി സെന്ററില്‍ ജോബ് ഡ്രൈവ്
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു. നാളെ(ജൂണ്‍ 12) രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന അഭിമുഖത്തില്‍ പ്രമുഖ സ്ഥാപനങ്ങള്‍ പങ്കെടുക്കും. അധ്യാപകര്‍, അസിസ്റ്റന്റ് പ്രഫസര്‍, സീനിയര്‍ അക്കൗണ്ടന്റ്, ഗ്രാഫിക് ഡിസൈനര്‍, ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍, ഇന്‍സ്ട്രുമെന്റേഷന്‍ സൂപ്പര്‍വൈസര്‍, ആര്‍ഗോണ്‍ വെല്‍ഡര്‍സ്, ടി ഐ ജി വെല്‍ഡര്‍, ഇലക്ട്രീഷ്യന്, ഷോറും മാനേജര്‍, സോണല്‍ മാനേജര്‍ തുടങ്ങിയ ഒഴിവുകളിലേക്കാണ് അഭിമുഖം. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപ ഫീസും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് അഭിമുഖത്തില്‍ പങ്കെടുക്കാവുന്നതാണ്. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും പങ്കെടുക്കാം. ഫോണ്‍. 0497 2707610.
പി എന്‍ സി/1903/2019
മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം
തെക്ക്-കിഴക്ക് അറബിക്കടല്‍, ലക്ഷദ്വീപ്, കേരള-കര്‍ണാടക തീരങ്ങളില്‍ ജൂണ്‍ 11, മധ്യ കിഴക്കന്‍ അറബിക്കടല്‍, മഹാരാഷ്ട്ര തീരങ്ങളില്‍ 11,12, വടക്ക്-കിഴക്കന്‍ അറബിക്കടല്‍, ഗുജറാത്ത് തീരങ്ങളില്‍ 12,13 തീയതികളിലും മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും ആഴക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ എത്രയും പെട്ടെന്ന് അടുത്തുള്ള തീരത്ത് എത്തിച്ചേരണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
പി എന്‍ സി/1904/2019
ജില്ലയില്‍ ജൂണ്‍ 12 ഓറഞ്ച് അലേര്‍ട്ട്
ജില്ലയില്‍ ജൂണ്‍ 12 ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ (115 മി.മീ മുതല്‍ 204.5 മി.മീ വരെ) മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ജൂണ്‍ 14 വരെ ജില്ലയില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, 2018 ലെ പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, 2018 ല്‍ ഉരുള്‍പൊട്ടലുണ്ടാവുകയോ ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് കണ്ടെത്തിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, പ്രളയത്തിലും ഉരുള്‍പൊട്ടലിലുമായി പൂര്‍ണമായി വീട് നഷ്ടപ്പെടുകയും ഇതുവരെ പണി പൂര്‍ത്തീകരിക്കാത്ത വീടുകളില്‍ താമസിക്കുന്നവര്‍, പ്രളയത്തില്‍ ഭാഗികമായി കേടുപാടുകള്‍ സംഭവിക്കുകയും അറ്റകുറ്റപ്പണികള്‍ ഇത് വരെ നടത്തിത്തീര്‍ക്കാത്തതുമായ വീടുകളില്‍ താമസിക്കുന്നര്‍ എന്നിവര്‍ പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന ഒരു എമര്‍ജന്‍സി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാന്‍ തയ്യാറാവുകയും വേണം. ഇത്തരം ആളുകള്‍ക്ക് വേണ്ടി സ്ഥിതഗതികള്‍ വിലയിരുത്തിക്കൊണ്ട് ആവശ്യമായ ക്യാമ്പുകള്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
പി എന്‍ സി/1905/2019
- Log in to post comments