Post Category
മഴ: ജില്ലയില്‍ മഞ്ഞ അലേര്‍ട്ട് മത്സ്യ തൊഴിലാളികള്‍ ജൂണ്‍ 13 വരെ കടലില്‍ പോകരുത്
വായു ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പിനെ തുടര്‍ന്ന് ജില്ലയില്‍ ജൂണ്‍ 12 നും 15നും മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. മണിക്കൂറില്‍ 40-50 കി.മീ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ തൊഴിലാളികള്‍ ജൂണ്‍ 13 വരെ കടലില്‍ പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമാകാനും സാധ്യതയുണ്ട്.
date
- Log in to post comments