Skip to main content

പാലുല്പന്ന നിര്‍മ്മാണ പരിശീലനം

ബേപ്പൂര്‍, നടുവട്ടത്തുളള ക്ഷീര വികസന വകുപ്പിന്റെ  പരിശീലന കേന്ദ്രത്തില്‍ സംരംഭകര്‍ക്കും ക്ഷീരസംഘങ്ങള്‍ക്കും ക്ഷീര കര്‍ഷകര്‍ക്കും വേണ്ടി  പത്തു ദിവസത്തെ പാലുല്പന്ന നിര്‍മ്മാണ പരിശീലനം സംഘടിപ്പിക്കുന്നു. ജൂണ്‍ 17 മുതല്‍ 27 വരെയാണ് പരിശീലനം.  പങ്കെടുക്കുവാന്‍ താല്‍പര്യമുളളവര്‍ ജൂണ്‍ 17ന് രാവിലെ 10ന് മുമ്പായി, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പു സഹിതം ക്ഷീര പരിശീലന കേന്ദ്രത്തില്‍ എത്തണം. പരിശീലനാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ ഫീസായി 135 രൂപ അടയ്ക്കണം. ഫോണ്‍-0495 2414579 .

date