Post Category
ജില്ലയ്ക്ക് അഭിമാനകരമായ നേട്ടം കൈവരിച്ച് നിരുപമ; അംബേദ്കര്‍ ഫൗണ്ടേഷന് അവാര്‍ഡ് നേടി
പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ കോന്നി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ മുന്‍ വിദ്യാര്‍ഥി എസ് നിരുപമ ഡോ. അംബേദ്ക്കര്‍ ഫൗണ്ടേഷന് അവാര്‍ഡിന് അര്‍ഹയായി. 2017 ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ദേശീയ തലത്തില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കിയാണ് നിരുപമ ജില്ലയ്ക്ക് അഭിമാനകരമായ നേട്ടം കൈവരിച്ചത്. ജില്ലാ കളക്ടര്‍ പി.ബി നൂഹ് പ്രശസ്തിപത്രവും 40000 രൂപയുടെ ക്യാഷ് അവാര്‍ഡും നിരുപമയ്ക്ക് സമ്മാനിച്ചു. പത്തനംതിട്ട പുളിമുക്ക് തെങ്ങുകാവ് ചാരുത വീട്ടില്‍ റിട്ടയേര്‍ഡ് കെഎസ്ഇബി ഉദ്യോഗസ്ഥരായ കെ സത്യപാലന്റെയും പി ആര് രമണിയുടെയും മകളാണ് കാതോലിക്കേറ്റ് കോളേജ് മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയായ നിരുപമ.
(പിഎന്‍പി 1372/19)
date
- Log in to post comments