Post Category
വിദ്യാർഥികൾക്ക് ക്വിസ് മത്സരം
ആപ്പുഴ: ദേശീയജലജന്യരോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ആരോഗ്യവകുപ്പ് ക്വിസ് മത്സരം നടത്തുന്നു. ഡിസംബർ 23ന് രാവിലെ 9.30ന് ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ജില്ലാ മെഡിക്കൽ ഓഫീസ് കോൺഫറൻസ് ഹാളിലാണ് മത്സരം. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന വിജയികൾക്ക് 2000, 1500, 1000 രൂപയുടെ കാഷ് അവാർഡ് നൽകും. താൽപര്യമുള്ളവർ രാവിലെ 9.30ന് എത്തണം.
(പി.എൻ.എ.3072/17)
date
- Log in to post comments