Post Category
എം.ബി.എ: കിക്മ മികച്ച വിജയം നേടി
സംസ്ഥാന സഹകരണ യൂണിയന്റെ കീഴിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) കേരള യൂണിവേഴ്‌സിറ്റിയുടെ ഇക്കൊല്ലത്തെ എം.ബി.എ പരീക്ഷയിൽ ഉന്നത വിജയം നേടി. ഏഴ് വിദ്യാർത്ഥികൾ ഡിസ്റ്റിംഗ്ഷൻ ഉൾപ്പെടെ 98 ശതമാനം വിദ്യാർത്ഥികൾ ഒന്നാം ക്ലാസ് നേടി. ജിന്റോ ജോസഫ് 2351 മാർക്ക് നേടി ഒന്നാമതെത്തി. മികച്ച വിജയം നേടുന്നതിനായി പരിശ്രമിച്ച വിദ്യാർത്ഥികളേയും, അദ്ധ്യാപകരേയും, ജീവനക്കാരേയും സംസ്ഥാന സഹകരണ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ കോലിയക്കോട് എൻ.കൃഷ്ണൻ നായർ അഭിനന്ദിച്ചു.
പി.എൻ.എക്സ്.1762/19
date
- Log in to post comments