സൗജന്യ ടാബ് വിതരണം: മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും
വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന് 2002ല്‍ മലപ്പുറത്ത് തുടക്കം കുറിച്ച അക്ഷയ പദ്ധതിയില്‍ സംരംഭകര്‍ക്കുള്ള ടാബ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 15 ഉച്ചക്ക് 12ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യുതിമന്ത്രി എം.എം മണി നിര്‍വ്വഹിക്കും. റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍ പദ്ധതി വിശദീകരിക്കും.
ആധാര്‍ എന്‍ട്രോള്‍മെന്റ്, അപ്‌ഡേഷന്‍, ആശുപത്രിയില്‍ പോയി നവജാത ശിശുക്കള്‍ക്ക് ആധാര്‍ എന്റോള്‍മെന്റ് നടത്തുക, ഡിജിറ്റല്‍ സാക്ഷരതാ പ്രചാരണ പരിപാടികള്‍, ജീവന്‍ പ്രമാണ്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് എന്നിവ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ അക്ഷയ സംരംഭകര്‍ക്ക് സൗജന്യമായി ടാബ് വിതരണം ചെയ്യുന്നത്.
- Log in to post comments