Skip to main content

മെഡിക്കല്‍ ഓഫീസര്‍ (പ്രസൂതിതന്ത്ര) താല്‍ക്കാലിക നിയമനം

        തൊടുപുഴ ജില്ലാ ആയുര്‍വ്വേദാശുപത്രിയില്‍ ഒഴിവുള്ള മെഡിക്കല്‍ ഓഫീസര്‍
(പ്രസൂതിതന്ത്ര) തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന്
ജൂണ്‍ 15 രാവിലെ 10ന് ഇടുക്കി കുയിലിമല സിവില്‍ സ്റ്റേഷനിലെ ആയുര്‍വ്വേദ
ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. നിശ്ചിത
യോഗ്യതയുള്ളവര്‍ അന്നേ ദിവസം വിദ്യാഭ്യാസ യോഗ്യത, റ്റി.സി.എം.സി
രജിസ്‌ട്രേഷന്‍, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകളും
പകര്‍പ്പും സഹിതം യഥാസമയം നേരിട്ട് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 232318.

date