Skip to main content

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് , എൻ.എസ്.എസ്. അവാർഡുകൾ പ്രഖ്യാപിച്ചു

 

 

സാങ്കേതിക വിദ്യാഭ്യാസവകുപ്പ് മികച്ച പ്രവർത്തങ്ങൾ കാഴ്ചവെച്ച സ്ഥാപനങ്ങൾക്കും പ്രവർത്തകർക്കും ഉള്ള 2018-19 അധ്യയനവർഷത്തിലെ നാഷണൽ സർവീസ് സ്കീം അവാർഡുകൾ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച യൂണിറ്റുകളായി ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, കാലടി, ഗവണ്മെന്റ് പോളിടെക്‌നിക് കോളേജ് , കാസർഗോഡ്, എൽ. ബി. എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാസർഗോഡ്, വിദ്യ അക്കാഡമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, തൃശൂർ എന്നി സ്ഥാപനങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു.

മികച്ച പ്രോഗ്രാം ഓഫീസർമാരായി എറണാകുളം ആദി ശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ ശ്രീ സിജോ ജോർജ്, കാസർഗോഡ് ഗവണ്മെന്റ് പോളിടെക്‌നിക് കോളേജിലെ ശ്രീ ഗോവർധന കയർത്തായ ബി, കാസർഗോഡ് എൽ. ബി. എസ് കോളേജ് ഓഫ് എൻജിനീയറിങ്ങിലെ ശ്രീമതി മഞ്ജു വി, തൃശൂർ വിദ്യ അക്കാഡമി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ശ്രീ അനിൽ  മേലേപുറത്ത് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

 

മികച്ച വോളന്റീർമാർക്കുള്ള അവാർഡിന് തൃശൂർ വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ശ്രീഹരി എ. എം, കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ അഭിമന്യു സി .വി, കോഴിക്കോട് കെ. എം. സി. ടി. കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഫോർ വിമെൻ -ലെ ആര്യ സി. വി, പാറ്റൂർ ശ്രീബുദ്ധ കോളേജ് ഓഫ് എഞ്ചിനീറിങ്ങിലെ ആതിര എ, കാസർഗോഡ്  ഗവണ്മെന്റ് പോളിടെക്‌നിക്‌ കോളേജിലെ ഹരികൃഷ്ണൻ കെ, തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ അഭിനന്ദ് എ, കാസർഗോഡ് എൽ. ബി. എസ്. കോളേജ് ഓഫ് എഞ്ചിനീറിങ്ങിലെ  ശ്രീലക്ഷ്മി എം, തിരൂർ സീതി സാഹിബ് മെമ്മോറിയൽ പോളിടെക്‌നിക്‌ കോളേജിലെ ലുബാബ തസ്‌നീം എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

 

പ്രത്യേക പുരസ്‌കാരത്തിന് ടി. കെ. എം. കോളേജ് ഓഫ് എൻജിനീയറിങ്ങിലെ പ്രോഗ്രാം ഓഫീസർ ഷാറോസ് എച്ഛ്, തൃശൂർ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ പ്രോഗ്രാം ഓഫീസർ ഡോ.രമേഷ് കുമാർ പി, മുവാറ്റുപുഴ ഇലാഹിയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ പ്രോഗ്രാം ഓഫീസർ അരുൺകുമാർ എം, അക്കിക്കാവ് റോയൽ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ പ്രോഗ്രാം ഓഫീസർ  കൃഷ്ണകുമാർ ആർ, തൃശൂർ വെള്ളറക്കാട് തേജസ്സ് എഞ്ചിനീയറിംഗ് കോളേജിലെ പ്രോഗ്രാം ഓഫീസർ ജാക്സൺ കെ. ടി., ആറന്മുള കോളേജ് ഓഫ് എഞ്ചിനീറിങ്ങിലെ പ്രോഗ്രാം ഓഫീസർ അനൂപ് കെ. ടി, വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളേജിലെ പ്രോഗ്രാം ഓഫീസർ  ഉണ്ണികൃഷ്ണൻ പി, തിരുവനന്തപുരം എയ്‌സ്‌ കോളേജ് ഓഫ് എഞ്ചിനീറിങ്ങിലെ പ്രോഗ്രാം ഓഫീസർ ഷാജി സി. എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

 

ഉന്നത വിജയം നേടിയ വോളന്റീർമാർക്കുള്ള അവാർഡിന് എഞ്ചിനീയറിംഗ് കോളേജ് വിഭാഗത്തിൽ ടി. കെ. എം. കോളേജ് ഓഫ് എൻജിനീയറിങ്ങിലെ അരുൺ എം. ജി, കോഴിക്കോട് കെ.എം.സി.ടി. കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഫോർ വിമെൻ -ലെ അനു ടി. എം, തൃശൂർ വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ നിഖിൽ എസ്, കറുകുറ്റി എസ്. സി. എം. എസ്. സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ അശ്വതി പി. എസ്,  കാസർഗോഡ് എൽ. ബി. എസ്. കോളേജ് ഓഫ് എഞ്ചിനീറിങ്ങിലെ ശ്രീനന്ദിനി ചന്ദ്രപ്രഭ  ഒ. എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. 

പോളിടെക്‌നിക്‌ കോളേജ് വിഭാഗത്തിൽ കോഴിക്കോട് കെ. എം.  സി. ടി.  പോളിടെക്‌നിക്‌ കോളേജിലെ മുഹ്സിന ടി. സി.,  പെരിന്തൽമണ്ണ ഗവണ്മെന്റ്  പോളിടെക്‌നിക്‌ കോളേജിലെ ആരതി കെ. യു. എന്നിവരും   അർഹരായി.

date