Skip to main content

വായനപക്ഷാചരണം : ജില്ലാതല ഉദ്ഘാടനം 19 ന്

ജൂൺ 19 മുതൽ ജൂലൈ 7 വരെ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വായനാപക്ഷാചരണം സംഘടിപ്പിക്കുന്നു. വായനപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂൺ 19 രാവിലെ പത്തിന് കേരള സാഹിത്യ അക്കാദമി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിർവഹിക്കും. ജില്ലാ കളക്ടർ ടി വി അനുപമ അദ്ധ്യക്ഷത വഹിക്കും. കോർപ്പറേഷൻ മേയർ അജിത വിജയൻ മുഖ്യാതിഥിയാകും. സാഹിത്യ അക്കാദമി സെക്രട്ടറി കെ പി മോഹനൻ വായനദിന സന്ദേശം നൽകും. ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം ടി കെ വാസു പി എൻ പണിക്കർ അനുസ്മരണം നടത്തും. ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം സുനിൽ ലാലൂർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബി സേതുരാജ്, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ വി ജ്യോതിഷ്‌കുമാർ, സാക്ഷരത മിഷൻ ജില്ലാ കോർഡിനേറ്റർ ശ്യാംലാൽ എന്നിവർ ആശംസ നേരും. ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ എൻ ഹരി പി എൻ പണിക്കർ ഫൗണ്ടേഷൻ കെ കെ സീതാരാമൻ നന്ദിയും പറയും.
 

date