ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ പങ്ക്; സെമിനാര്‍ ഇന്ന്
കാസര്‍കോട് സബ് കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജനാധിപത്യത്തില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ ഇന്ന്(21) സെമിനാര്‍ നടക്കും. ഉച്ചയ്ക്ക് 1.30 വിദ്യാനഗര്‍ ജില്ലാ കോടതി കോംപ്ലക്‌സില്‍ നടക്കുന്ന സെമിനാര്‍ കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും രണ്ടാം ദേശീയജുഡീഷ്യല്‍ ശമ്പള കമ്മീഷന്‍ അംഗവുമായ ജസ്റ്റിസ് ആര്‍.ബസന്ത് ഉദ്ഘാടനം ചെയ്യും.
ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് എസ്.മനോഹര്‍കിണി അധ്യക്ഷത വഹിക്കും. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ മുഖ്യാതിഥിയായിരിക്കും. അഡ്വ. സി.കെ ശ്രീധരന്‍ മോഡറേറ്ററായിരിക്കും. മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യൂഷന്‍ അഡ്വ.ടി ആസഫ് അലി, കേരള ഹൈക്കോടതിയിലെ അഡ്വ പി.എസ് ശ്രീധരന്‍ പിളള, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം.അബ്ദുള്‍ റഹ്മാന്‍, മുന്‍ എംഎല്‍എ കെ.പ്രകാശ്ബാബു, ബാര്‍ അസോസിയേഷന്‍ മുന്‍പ്രസിഡന്റ് ഇ.കെ നാരായണന്‍ എന്നിവര്‍ സംബന്ധിക്കും.
- Log in to post comments