സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ പരിശോധന നടത്തി
സംസ്ഥാന വ്യാപകമായി തൊഴില്‍ വകുപ്പ് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നടത്തിയ സ്ക്വാഡ് പരിശോധനയില്‍ കോഴിക്കോട് ജില്ലയില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയ നാല് സ്ഥാപനങ്ങള്‍ക്ക് നോട്ടിസ് നല്കി. പരിശോധനയ്ക്ക് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) വി.പി.രാജന് നേതൃത്വം നല്കി. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരായ സുഗുണന്.പി, വിനീഷ്.എ.കെ, മിനി ജോസഫ്, അപര്‍ണ്ണ.സി.എ, ഷൈന.യു എന്നിവര്‍ പങ്കെടുത്തു.
മരം ലേലം 17 ന്
എപൊലീസ് സെയ്ഫ് ഹൗസിന് സമീപത്തെ മുറിച്ച് മാറ്റിയ ഒരു പ്ലാവ്, ഒരു മാവ് എന്നിവ ജൂണ്‍ 17 ന് രാവിലെ 11 ന് കോഴിക്കോട് സിറ്റി ഏ.ആര്. ക്യാമ്പില്‍ ലേലം ചെയ്യുമെന്ന് അസി. കമാണ്ടന്റ്- 1, ഡി.എച്ച്.ക്യൂ അറിയിച്ചു.
കാര്‍ഡുടമകള്‍ക്ക് നോട്ടീസ് നല്കി
അനര്‍ഹമായി കൈവശം വെച്ച മുന്‍ഗണനാ/എ.എ.വൈ റേഷന്‍കാര്‍ഡ് ഉടമകളില്‍ നിന്ന് റേഷന്‍ സാധനങ്ങളുടെ പൊതുവിപണി വിലയായ 33589 രൂപ ഈടാക്കുന്നതിന് ബന്ധപ്പെട്ട കാര്‍ഡുടമകള്‍ക്ക് നോട്ടീസ് നല്‍കിയതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
മൊബൈല്‍ ഫോണ്‍ ടെക്നോളജി കോഴ്സ്
കെല്‍ട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററില്‍ ആരംഭിക്കുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ മൊബൈല്‍ഫോണ്‍ ടെക്നോളജി (പി.ഡി.എം.പി.ടി) കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ - 9847925335, 9947495335.
- Log in to post comments