വായനാ വാരാചരണം
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വായനാ വാരാചരണ പരിപാടികളുടെ ഉദ്ഘാടനവും വളാഞ്ചേരി ഹയര്‍ സെക്കന്ററി സ്കൂള്‍, ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍ ഹയര്‍ സെക്കന്റി തുല്യത പഠിതാക്കളുടെ പെരുന്നാള്‍ സ്നേഹ സംഗമവും കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആതവനാട് മുഹമ്മദ് കുട്ടി നിര്‍വഹിച്ചു.
ഒരാഴ്ച നീണ്ടു നില്ക്കുന്ന വായനയുമായി ബന്ധപ്പെട്ട വ്യത്യസ്തങ്ങളായ പരിപാടികള്‍ ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളില്‍ ഇതോടനുബന്ധിച്ച് നടക്കും. വായനാ വാരാചരണ പ്രഖ്യാപനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത സമിതി അംഗം സുരേഷ് പൂവാട്ടുമീത്തല്‍ നടത്തി. കുറ്റിപ്പുറം ബ്ലോക്ക് സാക്ഷരത മിഷന് നോഡല്‍ പ്രേരക് കെ.ടി. നിസാര്‍ ബാബു പദ്ധതി വിശദീകരണം നടത്തി.
ചടങ്ങില്‍ കെ.പി. നൗഷാദ് അധ്യക്ഷത വഹിച്ചു. വളാഞ്ചേരി ഹയര്‍ സെക്കന്ററി സ്കൂള്‍ പ്രധാനധ്യാപിക ടി.വി. ഷീല, പി. ഉണ്ണികൃഷ്ണന്, കെ.കെ. ഖലീല്‍, എം.പി.എം. ബഷീര്‍, കെ പ്രിയ, കെ.പി സാജിത, ടി പി സുജിത, യു വസന്ത, അനീഷ്, വിജയന്, സി പി ആരിഫ, പി പി ഷെറീന, വി രശ്മി കെ. നിയാസ് ബാവ കാലൊടി എന്നിവര്‍ പ്രസംഗിച്ചു.
- Log in to post comments