Post Category
ആടുവളര്‍ത്തല്‍ സംരംഭകര്‍ക്ക് ശില്‍പ്പശാല
മൃഗസംരക്ഷണ മേഖലയിലെ ആടുവളര്‍ത്തല്‍ സംരംഭകരുടെ ശില്‍പ്പശാല ആതവനാട് കഞ്ഞിപ്പുര ജില്ലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ജൂലൈ 15 മുതല്‍ 17 വരെ നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്എ. പി. ഉണ്ണികൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 40 ആടുവളര്‍ത്തല്‍ സംരംഭകര്‍ക്കാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. ശില്‍പ്പശാലയില്‍ മൃഗസംരക്ഷണ വകുപ്പിലെയും വെറ്ററിനറി കോളജിലെയും പ്രമുഖര്‍ ക്ലാസെടുക്കും. താത്പര്യമുള്ള കര്‍ഷകര്‍ തൊട്ടടുത്തുള്ള മൃഗാശുപത്രിയില്‍ ജൂണ്‍ 29ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണം. അപേക്ഷ ഫോറം മൃഗാശുപത്രികളില്‍ ലഭ്യമാണെന്ന് ആതവനാട് മേഖല മൃഗസംരക്ഷണ കേന്ദ്രം അസിസ്റ്റന്റ് പ്രൊജക്ട് ആഫീസര്‍ അറിയിച്ചു.
date
- Log in to post comments